മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സോറാബ്ജി അന്തരിച്ചു; മരണകാരണം കൊവിഡ്‌

ഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരിലൊരാളും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി അന്തരിച്ചു. കൊവിഡ്‌ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് 91 വയസ്സായിരുന്നു. ഇന്ന് (വെള്ളി) പുലര്‍ച്ചെയോടെയാണ് മരണം.

1953-ല്‍ മുംബയില്‍ അഭിഭാഷക വൃത്തിയാരംഭിച്ച സോളി സൊറാബ്ജി 1971ലാണ് സീനിയര്‍ അഭിഭാഷകനായത്. 1997 നൈജീരിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ യു എന്‍ സ്പെഷ്യല്‍ അസ്സൈന്മെന്റ് നല്‍കി. മനുഷ്യാവകാശ നിയമങ്ങളില്‍ പ്രാവീണ്യം ഉണ്ടായിരുന്ന സോളി സൊറാബ്ജി 1989 മുതല്‍ 90 വരെയും 1998 മുതല്‍ 2004 വരെയുമാണ് അറ്റോര്‍ണി ജനറലായി സേവനമാനുഷ്ടിച്ചത് 

എഴ് പതിറ്റാണ്ടോളം നീണ്ട തന്റെ പ്രഫഷണല്‍ ജീവിതത്തില്‍ രണ്ടുവട്ടം രാജ്യത്തെ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചിട്ടുള്ള സോളി ജഹാംഗീര്‍ സൊറാബ്ജിയെ രാജ്യം പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സോളി ജഹാംഗീര്‍ സൊറാബ്ജിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചിച്ചു. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ച്‌ അനുശോചനം രേഖപ്പെടുത്തി.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 21 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 22 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 22 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More