കൊടകര ഹവാല കേസ്: സുനിൽ നായിക്കിനെയും ധർമരാജനെയും വീണ്ടും ചോദ്യം ചെയ്യും

കൊടകര ഹവാല കവർച്ച കേസിൽ അബ്കാരി ധർമരാജനെയും യുവമോർച്ച നേതാവ് സുനിൽ നായിക്കിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരുടെ മൊഴി ഫോൺവഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി പരിശോധിച്ച ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ. കോഴിക്കോട്ടെ അബ്കാരിയായ ധർമരാജന്റെ 25 ലക്ഷം രൂപ തട്ടിയെടുത്തതായണ് പരാതി എന്നാൽ ഇതിൽ കൂടുതൽ പണം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. 

ധർമരാജനും നായിക്കിനും ബിജെപി സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. ഹവാല പണം കടത്തിയതിന് പിന്നിലെ രാഷ്ട്രീയ ബന്ധം ഇവരെ വിശദമായി ചോദ്യം ചെയ്താൽ പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. 

ധർമാരാജനുമായി ഏറെക്കാലമായി ബിസിനസ്സ് ബന്ധം ഉണ്ടെന്ന്  സുനിൽ നായിക്ക് പറഞ്ഞിരുന്നു. കേസിൽ പിടിയിൽ ആവാനുള്ള അഞ്ച്  പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇവരെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൊടകര ഹവാല പണം കവർന്നത് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും വ്യാപകമായി ഉപയോഗിച്ചിണ്ടെന്ന് ചെന്നിത്തല പറഞ്ഞു. പിടിച്ചെടുത്തത് ആരുടെ പണമാണെന്ന് പൊലീസ് തുറന്ന് പറയാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തലചോദിച്ചു. ബിജെപിയുടെയും സിപിഎമ്മിന്റെയും പ്രചാരണം ഇത്തരം കള്ളപ്പണം കൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More