ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; മരണം18 ആയി

ഗുജറാത്തിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടുത്തതില്‍ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം 18 ആയി. ബെറൂച്ചിലെ പട്ടേല്‍ വെല്‍ഫയര്‍ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയും നാട്ടുകാരും സ്ഥവത്തെത്തി വാര്‍ഡിലുണ്ടായിരുന്ന 50 പേരെ പുറത്തെത്തിച്ചു. ഇവരെ ഉടന്‍തന്നെ സമീപത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്നും തീവ്ര പരിചരണ വിഭാഗത്തിലേക്ക് തീ പടര്‍ന്ന് കയറുകയായിരുന്നു. നാല് നിലകളുള്ള കൊവിഡ് ആശുപത്രി ഭറൂച്ച് ജംബുസാര്‍ ദേശീയ പാതയിലാണ് സ്ഥിതിചെയ്യുന്നത്. തീപിടുത്തമുണ്ടായി ഒരു മണിക്കൂറിനുശേഷമാണ് തീ നിയന്ത്രണമാക്കാന്‍ സാധിച്ചത്.

കോവിഡ് വാർഡിലുണ്ടായിരുന്ന 12 രോഗികൾ പുക ശ്വസിച്ചും തീപൊള്ളലേറ്റുമാണ് മരിച്ചതെന്ന് ഭറൂച്ച് എസ് പി രാജേന്ദ്രസിങ് ചുഡസാമ പറഞ്ഞു. ബാക്കിയുള്ള ആറുപേർ മരിച്ചത് ആശുപത്രിയിൽ വെച്ചാണോ അതോ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതിന് ശേഷമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടുത്തിയ 50 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 5 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More
National Desk 6 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 7 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More