ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് വിലക്ക്, ലംഘിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും- ഓസ്‌ട്രേലിയ

കാന്‍ബറ: ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല. വിലക്ക് ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കുകയും ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

മെയ് മൂന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് 66,000 ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു. മെയ് പതിനഞ്ചിനുശേഷം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയ പൗരന്മാര്‍ക്ക് തിരികെ രാജ്യത്ത് പ്രവേശിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിരിക്കുന്നത്.  

ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് നേരത്തേ തന്നെ ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 4,01,993 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 3523 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായി തുടരുകയാണ്. കേരളമുള്‍പ്പെടെയുളള 12 സംസ്ഥാനങ്ങളിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തിയിരുന്നു.

Contact the author

Web Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More