‘ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം... വരണം ട്ടോ’; മാസ്സ് മറുപടിയുമായി നിര്‍മല്‍ പാലാഴി

ആദ്യ റമദാൻ വ്രതം നോറ്റ്​ ബാങ്ക്​ വിളിക്കുവേണ്ടി കാത്തിരിക്കുന്ന മകന്‍റെ ചിത്രം പങ്കുവെച്ച്​ നടൻ നിർമൽ പാലാഴി. കൂട്ടുകാര്‍ക്കൊപ്പം ഒരു ദിവസം നോമ്പെടുക്കാന്‍ ആഗ്രഹം തോന്നിയതോടെയാണ് മകന്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചതെന്ന് നിർമല്‍ കുറിച്ചു. വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ, സന്തോഷം തോന്നുന്നുവെന്നും താരം പറഞ്ഞു. പോസ്റ്റിനടിയില്‍ വിദ്വേഷ കമന്റുകളും ധാരാളം വരുന്നുണ്ട്. 

‘അവരെല്ലാവരും തുമ്പ് ചെത്തിയിട്ടുണ്ട്, ലവനും ചെത്തുമോ ആവോ’ എന്നായിരുന്നു ഒരു കമന്റ്. ‘ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം വരണം ട്ടോ..,’ എന്ന ശക്തമായ മറുപടി നിര്‍മല്‍ നല്‍കുകയും ചെയ്തു. വിദ്വേഷ കമന്റിന് കടുത്ത വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

നിർമൽ പാലാഴിയുടെ കുറിപ്പ്

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ?. ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ മൂപ്പർക്കും ഒരാഗ്രഹം. പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്‌മണി ആയപ്പോൾ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോൾ മുഖം വാടി ഞങ്ങൾ ആവുന്നതും പറഞ്ഞു ടാ... ഇത് നിനക്ക് നടകൂല എന്തേലും കഴിക്കാൻ നോക്ക്.പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാൻ കാത്തിരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ...

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More