സംവരണത്തില്‍ വീഴ്ച: ഡോ. കെ എസ് മാധവന്‍റെ പ്രതികരണത്തിനെതിരായ നടപടി സര്‍വകലാശാല പിന്‍വലിക്കണം - ഡോ. ആസാദ്

ദളിതര്‍ക്കും ആദിവാസികള്‍ക്കും അന്നം നല്‍കണമെന്ന് ആവശ്യപ്പെട്ട പൊതുപ്രവര്‍ത്തകയ്ക്കു നേരെ കേസെടുക്കുന്ന കേരളം, ദളിതര്‍ക്കും ആദിവാസികള്‍ക്കും അര്‍ഹതപ്പെട്ട സംവരണത്തില്‍ വീഴ്ച്ച വരുത്തുന്നതിനെതിരെ പ്രതികരിച്ചാല്‍ വിശദീകരണം ചോദിച്ചു മെമ്മോ നല്‍കും! പിന്നീട് ശിക്ഷ വിധിക്കുകയും ചെയ്യും!

 കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അദ്ധ്യാപകനായ ഡോ. കെ. എസ്.  മാധവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഒരു പത്രത്തില്‍ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ച ഡോ. പി. കെ.പോക്കറുമായി ചേര്‍ന്ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചതാണ് കുറ്റം. സര്‍വ്വകലാശാലകളില്‍ സംവരണ വിരുദ്ധ മാഫിയ അഴിഞ്ഞാടുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാസ്തവമാണ് അതിലെ പ്രമേയം. ഇങ്ങനെ ലേഖനമെഴുതാന്‍ സര്‍വീസ് ചട്ടങ്ങള്‍ അനുവദിക്കുന്നില്ല എന്നാണ് ഇടത് ആഭിമുഖ്യമുള്ള സര്‍വ്വകലാശാലാ നേതൃത്വം പറയുന്നത്.

ഉത്തരേന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഇങ്ങനെയൊരു ഷോകോസ് നോട്ടീസ് നല്‍കിയാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനും മുറിവേല്‍ക്കുമെന്ന് അറിയുന്നവരാണ് ഇവിടെ അവ്വിധമൊരു നോട്ടീസ് നല്‍കിയിട്ടുള്ളത്. ഫാഷിസ്റ്റു കളരിയിലെ പാഠങ്ങളാണ് വ്യത്യസ്ത വേഷക്കാര്‍ ഒരുപോലെ പയറ്റുന്നത്. ജെ എന്‍ യുവിലും ജാമിയ മില്ലിയയിലും മറ്റു കേന്ദ്ര സര്‍വ്വകലാശാലകളിലും അദ്ധ്യാപകര്‍ വേട്ടയാടപ്പെടുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അതിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്. അപ്പോഴാണ് ഇടതുപക്ഷ സിന്‍ഡിക്കേറ്റിനു കീഴില്‍ ഒരു സര്‍വ്വകലാശാല സമാനമായ വേട്ടയ്ക്ക് തയ്യാറായത്!

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണ്. വ്യക്തി ഏതു തൊഴില്‍ സ്വീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ആ അവകാശം ഇല്ലാതാവില്ലെന്ന് കോടതികള്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കാദമിക രംഗത്തെ സംവരണ വിരുദ്ധ മാഫിയകളെ തുറന്നു കാണിച്ചാല്‍ കലിക്കറ്റ് സര്‍വ്വകലാശാലക്ക് നോവും! നിയമന മാമാങ്കം നടത്തിയിട്ടും എസ് ടി വിഭാഗത്തില്‍ പെട്ട ഒരാള്‍ക്കുപോലും കലിക്കറ്റില്‍ അദ്ധ്യാപക നിയമനം നല്‍കിയിട്ടില്ല. ഏതൊക്കെ തസ്തികകളാണ് എസ് സിക്കും എസ് ടിക്കും സംവരണം ചെയ്തതെന്ന് നോട്ടിഫിക്കേഷനിലോ വെബ്സൈറ്റിലോ പ്രസിദ്ധം ചെയ്തിട്ടുമില്ല. മാഫിയകളെക്കുറിച്ചു പറയുമ്പോള്‍ പൊള്ളുന്നവര്‍ തുള്ളാന്‍ തുടങ്ങിയിരിക്കുന്നു!

അതിനാല്‍ പൊതുസമൂഹത്തിന് ഇടപെടാതെ തരമില്ല. കലിക്കറ്റ് സര്‍വ്വകലാശാലാ അധികാരികളേ, ഡോ കെ എസ് മാധവന് എതിരായ ആ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കണം. അദ്ധ്യാപകനും അക്കാദമിക സമൂഹത്തിനും നേരെയുള്ള പകപോക്കല്‍ അവസാനിപ്പിക്കണം. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണം സുതാര്യമായ രീതിയില്‍ നടപ്പാക്കണം. തെറ്റു സംഭവിച്ചുവെങ്കില്‍ തിരുത്തണം.

Contact the author

Recent Posts

P. K. Pokker 12 hours ago
Views

ഉമ്മയോർമയിൽ എന്‍റെ 'അമ്മ ദിനം'- പ്രൊഫ. പി. കെ. പോക്കര്‍

More
More
Views

ലോകത്തിന് മാർക്സിലേക്ക് മടങ്ങിയേ പറ്റൂ: കെ. ടി. കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 week ago
Views

കൊടകര കള്ളപ്പണം: അന്വേഷിക്കാനുള്ള തണ്ടെല്ലുറപ്പുണ്ടോ കേന്ദ്ര ഏജന്‍സികള്‍ക്ക് - ഡോ. തോമസ്‌ ഐസക്

More
More
Views

ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോള്‍ ശരിയാകും; എല്‍ ഡി എഫിന് 104-120 സീറ്റുകൾ ലഭിക്കാം - കെ. ടി. കുഞ്ഞിക്കണ്ണൻ

More
More
P. K. Pokker 1 week ago
Views

ഇത് ഞങ്ങളുടെ പഠനത്തിന്‍റെ തുടര്‍ച്ച; ഡോ. മാധവനെതിരായ നടപടി പിന്‍വലിക്കണം - പ്രൊഫ. പി. കെ. പോക്കര്‍

More
More
Views

വായനയില്ലാത്ത മനസ്സ് നീരുറവ വറ്റിയ ഭൂമി പോലെ ഊഷരമായിരിക്കും - മൃദുല സുധീരന്‍

More
More