ഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'വികാരങ്ങള്‍ ഒട്ടുമില്ലാത്ത ഒരാള്‍, വേദന കേള്‍ക്കാന്‍ തയാറല്ലാത്ത ഒരാള്‍, അയാള്‍ക്കുളളത് ഹൃദയമല്ല, കല്ലാണ്. ഇവിടുത്തെ സിസ്റ്റം ജനങ്ങളെ ഒട്ടും സ്നേഹിക്കുന്നില്ല' രാഹുല്‍ കുറിച്ചു.
കൊവിഡ് മൂലം രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന വേദനയുടെ തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാഹുല്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ചത്.
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ നാലുലക്ഷം കടന്നു. കഴിഞ്ഞ ദിവസം 4,01,993 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3523 പേര് മരണപ്പെടുകയും ചെയ്തു.