ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോള്‍ ശരിയാകും; എല്‍ ഡി എഫിന് 104-120 സീറ്റുകൾ ലഭിക്കാം - കെ. ടി. കുഞ്ഞിക്കണ്ണൻ

ദേശീയ ചാനലുകളുടെ എക്സിറ്റ് പോൾ സർവ്വെ ഫലങ്ങൾ കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണമുണ്ടാവുമെന്ന് ഉറപ്പിച്ച് പറയുന്നു. തുടര്‍ഭരണ പ്രവചനത്തില്‍ എകാഭിപ്രായക്കാരാണെങ്കിലും ഇരു മുന്നണികള്‍ക്കും ബിജെപിക്കും ലഭിക്കാന്‍ പോകുന്ന സീറ്റുകളുടെ കാര്യത്തില്‍ വലിയ അന്തരം ഇവരുടെ സര്‍വ്വേകളില്‍ കാണിക്കുന്നുണ്ട്. ഇതിലേതാകും യാഥാര്‍ഥ്യമായിത്തീരുക എന്നതാണ് കേരളമാകെ ഉറ്റുനോക്കുന്നത്. ഓരോ തെരെഞ്ഞെടുപ്പിലേയും ഫലങ്ങളും അക്കാലത്തെ തെരഞ്ഞെടുപ്പ് പ്രവചനങ്ങളും തമ്മില്‍ ഒന്ന് വിശകലനം ചെയ്‌താല്‍ ഇക്കാര്യത്തില്‍ ഏത് സര്‍വ്വേ നടത്തിപ്പുകാര്‍ക്കാണ് കൂടുതല്‍ വിശ്വനീയത എന്ന് ഏകദേശം ഒരനുമാനത്തിലെത്താന്‍ കഴിയും. 

മുൻ തെരഞ്ഞെടുപ്പുകളിലെ സർവെ ഫലങ്ങൾ പരിശോധിച്ചാൽ ഇതിലേറ്റവും ശ്രദ്ധേയവും ശരിയാവാൻ സാധ്യതയുള്ളതുമായ സർവ്വെ, ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോളായിരിക്കുമെന്ന് പറയാം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലവർ കേരളത്തിൽ കോൺഗ്രസ്സിന് 15 മുതല്‍ 16 വരെ സീറ്റുകളും പ്രാദേശിക പാർട്ടികൾക്ക് 3 സീറ്റുകളും ഒരു സീറ്റു ബിജെപിക്കും ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചത്. അത് ഏറെക്കുറെ ശരിയായി വരികയും ചെയ്തു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലവരുടെ എക്സിറ്റ് പോൾസർവ്വെ പ്രവചനം എൽ ഡി എഫിന് 88 മുതല്‍101 സീറ്റുകൾ വരെ ലഭിക്കും എന്നായിരുന്നു. യു ഡി എഫിന് 38 മുതല്‍ 48 വരെ സീറ്റുകൾ ലഭിക്കുമെന്നും അവര്‍ പ്രവചിച്ചു. 2011-ല്‍ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോളനുസരിച്ച് യു ഡി എഫിന് 72 ഉം എൽ ഡി എഫിന് 68 ഉം സീറ്റുകള്‍ ലഭിക്കാം എന്നായിരുന്നു പ്രവചനം. അതും ശരിയായി വന്നു.

അതായത് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ നിയമസഭാ തെരഞ്ഞെടുപ്പിലും 2011-ല്‍ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെക്കുറെ യഥാർത്ഥ ഫലത്തിനടുത്ത് വന്നു എന്നതാണ് അനുഭവം.

ഇപ്പോള്‍, 2021-ലെ കേരള അസംബ്ലി തെരഞ്ഞെടുപ്പില്‍ അവരുടെ സർവെ അനുസരിച്ച് എൽഡിഎഫിന് 104 മുതല്‍ 120 വരെ സീറ്റുകൾ ലഭിക്കാം എന്നാണ് കണക്കാക്കിയിട്ടുള്ളത്. യു ഡി എഫിന് 20 മുതല്‍ 36 വരെ സീറ്റുകൾ ലഭിക്കാം എന്നും അവര്‍ പ്രവചിക്കുന്നു. ഏതായാലും പ്രവചനങ്ങളുടെ ചരിത്രം വിശകലനം ചെയ്യുമ്പോള്‍ ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോളായിരിക്കും ശരിയാകുക എന്നാണ് ഞാന്‍ കരുതുന്നത്. ഏതായാലും എക്സിറ്റ് പോൾ സർവെഫലങ്ങളും യഥാര്‍ത്ഥ ഫലവും ഒന്നാകുമോ എന്നറിയാന്‍ നമുക്ക് കാത്തിരിക്കാം.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More