സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: കോഴിക്കോട് ചിലയിടങ്ങളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് എറണാകുളം ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടന്നു. കോഴിക്കോട് 5554, എറണാകുളം 5002, തൃശ്ശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 5356 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 1,46, 474 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് 6,87,843 പേരാണ് നിലവില്‍ ചികിത്സയിലുളളത്.

അതേസമയം കോഴിക്കോട് ജില്ലയിലെ റൂറല്‍ പൊലീസ് പരിധിയിലുളള പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമുതല്‍ അടുത്ത ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞയെന്ന് കോഴിക്കോട് കളക്ടര്‍ സാംബശിവ റാവു വ്യക്തമാക്കി.

വോട്ടെണ്ണല്‍ ദിനത്തില്‍ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ കടകള്‍ തുറക്കാനോ മറ്റ് കൂട്ടം ചേരലുകളും അനുവദിക്കില്ല, ബൈക്ക് റാലി, ഡിജെ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളുണ്ടാവുമെന്ന് കളക്ടര്‍ പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More