നാളെ മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. നാളെ മുതല്‍ ഞാറയാഴ്ച്ച വരെയാണ് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടാഴ്ച്ചയായി നടത്തിവരുന്ന വാരാന്ത്യ നിയന്ത്രണങ്ങള്‍ക്കു സമാനമായിരിക്കും പുതിയ നിയന്ത്രണങ്ങള്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. ഈ ദിവസങ്ങളില്‍ അവശ്യവിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാവുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തടയാനും പിഴ ഈടാക്കി കേസെടുക്കും. കര്‍ശന പൊലീസ് നിരീക്ഷണമുണ്ടാവും. കെഎസ്ആര്‍ടിസി, ബസ് സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്നതിന് തടസമില്ല. അവശ്യവിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുമായി യാത്ര ചെയ്യാം. മരുന്ന്, പഴം, പച്ചക്കറി തുടങ്ങി പലചരക്ക് കടകള്‍ക്ക് രാത്രി ഒന്‍പത് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം.

ജീവനക്കാര്‍ ഇരട്ടമാസ്‌കും ഗ്ലൗസും ധരിക്കണം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. രാത്രി ഒന്‍പത് വരെ പാര്‍സല്‍ സര്‍വ്വീസ് അനുവദിക്കും. രാവിലെ 10 മുതല്‍ ഒരു മണിവരെയാണ് ബാങ്കുകളുടെ പ്രവര്‍ത്തനസമയം.  വിവാഹാഘോഷങ്ങളില്‍ 50 പേരും സംസ്‌കാരച്ചടങ്ങുകളില്‍ ഇരുപത് പേരെയും അനുവദിക്കും. സിനിമാ സീരിയല്‍ ചിത്രീകരണം അനുവദിക്കില്ല.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More