കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും- എകെ ആന്റണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തിലെ ജനവിധി അംഗീകരിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പരാജയത്തില്‍ നിരാശരാകരുത്, സമയമാകുമ്പോള്‍ ശക്തമായി തിരിച്ചുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരാജയം വരുന്നതോടുകൂടി ലോകം അവസാനിക്കുമെന്ന് ചിന്തിക്കുന്ന നേതാവല്ല താനെന്നും ശരിയായ വാദങ്ങള്‍ ഉള്‍ക്കൊണ്ട് ഒറ്റക്കെട്ടായി നിന്നാല്‍ അതിജീവിക്കാന്‍ സാധിക്കുമെന്നും എകെ ആന്റണി പറഞ്ഞു. ഭയാനകമായ സാഹചര്യങ്ങള്‍ എല്ലാ പാര്‍ട്ടികള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. കോണ്‍ഗ്രസിനെപ്പോലെ പരീക്ഷണങ്ങളെ നേരിട്ട, പരാജയങ്ങളെ അതിജീവിച്ച മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്ല. പരാജയങ്ങള്‍ വരുമ്പോള്‍ അതില്‍ നിന്ന് ഒളിച്ചോടുകയല്ല വേണ്ടത്. രാഷ്ട്രീയപ്രവര്‍ത്തനം എപ്പോഴും വിജയിക്കാന്‍ മാത്രമുളളതാണെന്ന് കരുതരുത്. ആരും ജയിക്കാന്‍ വേണ്ടി മാത്രം ജനിക്കുന്നവരല്ല. പരാജങ്ങളെ നേരിടാനുളള മനക്കരുത്ത് നേടിയെടുത്താല്‍ സമയമാകുമ്പോള്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസിനു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 99 സീറ്റുകള്‍ നേടിയാണ് വിജയിച്ചത്. യുഡിഎഫിന് 41 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More