ഐക്യരാഷ്ട്രസഭക്ക് 50 കോടി വാസ്കിന്‍ നല്കാനൊരുങ്ങി മോഡേര്‍ണ

ജനീവ: ഐക്യരാഷ്ട്രസഭക്ക് 50 കോടി ഡോസ് വാക്സിന്‍  നല്കാന്‍ ഒരുങ്ങി ഔഷധ നിര്‍മ്മാണ കമ്പനിയായ മോഡേര്‍ണ. ദരിദ്ര രാജ്യങ്ങള്‍ക്ക് കൊവിഡ്‌ വാക്സിന്‍ നല്‍കാനുള്ള ഐക്യരാഷ്ട്ര സഭയുടെ 'കോവാക്സ്‌ പദ്ധതിയിലേക്കാണ്' മോഡേര്‍ണ വാക്സിന്‍ നല്‍കുന്നത്. 2022 അവസാനത്തോടെ മാത്രമേ 50 കോടി വാക്സിന്‍ നല്‍കാന്‍ കഴിയൂ. 

വാക്സിന്‍ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന കമ്പനിയായ ഗവിയാണ് ഇക്കാര്യത്തില്‍ മോഡേര്‍ണയുമായി ധാരണയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകാരോഗ്യസംഘടന മൊഡോണ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഈ വര്‍ഷം ഒക്ടോബറോടെയാണ് കമ്പനി വാക്സിന്‍ വിതരണം ആരംഭിക്കുക. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന് മോഡേര്‍ണ വാക്സിന്‍ ഫലപ്രദമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിരുന്നു. 

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെ 'കോവാക്സ്‌ പദ്ധതി'യിലേക്ക് നല്‍കുന്ന ആസ്ട്രസെനക്ക വാക്സിന്‍ ഡോസുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതേ സമയം ആസ്ട്രസെനക്ക വാക്സിന്‍റെ 10 ലക്ഷം ഡോസുകള്‍ അടിയന്തരമായി കൊവക്സ് പദ്ധതിയിലേക്ക് സംഭാവന ചെയ്യാമെന്ന് സ്വീഡന്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
International

കാബൂളിലെ സ്കൂളില്‍ ബോംബ്‌ സ്ഫോടനം, കുട്ടികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു

More
More
Web Desk 15 hours ago
International

മസ്ജിദുല്‍ അഖ്സ യുദ്ധക്കളം; 90 ഫലസ്തീനികള്‍ക്ക് പരിക്ക്

More
More
Web Desk 3 days ago
International

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക

More
More
Web Desk 3 days ago
International

അമേരിക്ക കൊവിഡ് വാക്സീന്‍ പേറ്റന്റ് ഒഴിവാക്കുന്നു; ചരിത്രപരമായ തീരുമാനമെന്ന് ഡബ്ലുഎച്ച്ഒ

More
More
Web Desk 4 days ago
International

ഇസ്രായേലില്‍ നെതന്യാഹു പുറത്തേക്ക്; ഇനി അവസരം പ്രതിപക്ഷത്തിന്

More
More
Web Desk 1 week ago
International

ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് വിലക്ക്, ലംഘിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും- ഓസ്‌ട്രേലിയ

More
More