നാളെ മുതല്‍ (ഞായര്‍) സൌദിയിലേക്ക് വിമാനമില്ല

റിയാദ് : കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആന്താരാഷ്ട വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചു. നാളെ (ഞായര്‍) മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. മുസ്ലീങ്ങളുടെ ഏറ്റവും പുണ്യ തീര്‍ഥാടന കേന്ദ്രമായ മക്കയിലേക്ക് ഉമ്ര തീര്‍ഥാടനത്തിന്‌ നേരത്തെതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ കേസുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യാത്ര വിലക്കടക്കമുള്ള കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൌദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. 

സൌദിയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 86 - ആയി ഉയര്‍ന്നിരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നെത്തിയ സൌദി പൗരന് കൊറോണ സ്ഥിരീകരിച്ചതോടെ പുതിയ 24 - കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സൗദിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം കര്‍ശനമായി വിലക്കിക്കൊണ്ട് ആരോഗ്യ മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നു..യു.എ.ഇ, ബെഹ്റൈന്‍, കുവൈത്ത്, ലബനന്‍, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്  എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സൌദി അറേബ്യയില്‍ പ്രവേശിക്കുന്നത്  താല്‍ക്കാലികമായി തടഞ്ഞിരുന്നു.

 ഭൂരിഭാഗം രോഗികളേയും നിരീക്ഷണത്തില്‍ വെച്ച ലതീഫിയയിലേക്കുള്ള പ്രവേശനം കര്‍ശനമായി വിലക്കിയിട്ടുണ്ട്. മലയാളി പ്രവാസികളില്‍ ഭൂരിപക്ഷവും സൌദിയില്‍ ജോലി ചെയ്യുന്നവരായതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കിയ  നടപടി പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ് 

Contact the author

international desk

Recent Posts

Web Desk 2 days ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More