ഡല്‍ഹി: കോടതികളുടെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ സാധിക്കില്ലന്ന് സുപ്രീം കോടതി. കേസ് വിചാരണക്കിടയില്‍ വരുന്ന സ്വതന്ത്ര ചര്‍ച്ചകളും ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് വിധി പോലെ പ്രധാനപ്പെട്ടതാണ്. ഒരു സമയം ഒരാള്‍ മാത്രം സംസാരിക്കുന്ന രീതിയല്ല ഇന്ത്യന്‍ കോടതികളില്‍ ഉള്ളത്. അഭിഭാഷകരോട് ജഡ്ജിമാര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉത്തരങ്ങള്‍ ലഭിക്കാനാണെന്നും സുപ്രീം കോടതി പറഞ്ഞു.
മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടത്തിയ 'കൊലക്കുറ്റ' നീരീക്ഷ്ണത്തിനെതിരെ, തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നീരിക്ഷണം. ചോദ്യം ചോദിക്കുന്നതില്‍ നിന്നും, സ്വതന്ത്രമായ ചര്‍ച്ചകളില്‍ നിന്നും കീഴ് കോടതികളെ വിലക്കുകയില്ലെന്നും, അവരുടെ ആത്മ ധൈര്യം കെടുത്താനില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യകതമാക്കി.