അംബേദ്കര്‍ക്ക് മുദ്രാവാക്യം: മഹാരാഷ്ട്രയില്‍ ബുദ്ധ കുടുംബങ്ങൾക്ക് ബഹിഷ്കരണം

മുംബൈ: മഹാരാഷ്ട്രയില്‍ ബാബാ സാഹേബ് അംബേദ്കറെ പുകഴ്ത്തി മുദ്രാവാക്യം മുഴക്കിയതിന്  ഒരാഴ്ചയോളം ബഹിഷ്കരണം നേരിട്ട് മുപ്പതിലധികം ബുദ്ധ കുടുംബങ്ങൾ. മഹാരാഷ്ട്രയിലെ നാന്ദേദ് ജില്ലയിൽ മുട്ഘട്ട് താലൂക്കിലെ റോഹി പിബൽഗാവിലാണ് സംഭവം.  

കഴിഞ്ഞ മാസം (ഏപ്രില്‍) 25 ന് നടന്ന അംബേദ്‌കർ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് അംബേദ്കറെ പുകഴ്ത്തിയതിനാണ് ബഹിഷ്കരണം ഏര്‍പ്പെടുത്തിയത്.  അംബേദ്‌കർ ജയന്തി ആഘോഷങ്ങള്‍ നടത്തിയ ഗ്രാമത്തിലെ ബുദ്ധ കുടുംബങ്ങള്‍ക്ക് പാൽ, മരുന്ന് ഉൾപ്പെടയുള്ള അവശ്യ വസ്തുകൾ നിഷേധിച്ചാണ് സാമുഹിക ബഹിഷ്കരണം ഏര്‍പ്പെടുത്തിയത്. നാനൂറോളം മറാഠ കുടുംബങ്ങൾ ചേര്‍ന്നാണ് ബഹിഷകരണത്തിന് തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. ജാതി വിവേചനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗം സംഘടനകളുടെ ശ്രമഫലമായി ജില്ലാ ഭരണകൂടം ഇടപെട്ടതിനു ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.

അംബേദ്‌കർ ജയന്തി വളരെ ആഘോഷപൂർവമായാണ് ദളിത് സമൂഹം കൊണ്ടാടുന്നത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പല ആഘോഷ പരിപാടികളും പേരിനു മാത്രമായി നടത്തുകയും പലതും നിർത്തിവയ്ക്കുയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

Web Desk 10 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 11 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More
Web Desk 16 hours ago
National

അന്ന ജാർവിസിന്‍റെ അമ്മയുടെ ഓർമദിനം: അന്താരാഷ്ട്ര മാതൃദിനത്തിന്റെ ചരിത്രം

More
More
Web Desk 1 day ago
National

നെഹ്‌റു-ഗാന്ധി കുടുംബമുളളതുകൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്- ശിവസേന

More
More
Web Desk 1 day ago
National

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തില്‍ പങ്കെടുത്ത 20 പേർ മരിച്ചു

More
More
Web Desk 1 day ago
National

ചലച്ചിത്ര മേഖലയിലെ 25,000 തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കും- സല്‍മാന്‍ ഖാന്‍

More
More