ആർടിപിസിആർ നിരക്ക് കുറച്ചതിൽ സർക്കാറിന് ഹൈക്കോടതിയുടെ പ്രശംസ

കൊവിഡ് ആർടിപിസിആർ നിരക്ക് കുറച്ചതിൽ സർക്കാറിന് ഹൈക്കോടതിയുടെ പ്രശംസ. ആർടിപിസിആർ നിരക്ക് നിശ്ചയിക്കാനുള്ള അവകാശം സർക്കാറിനുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സക്ക് വൻ നിരക്ക് ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കവെയാണ് കോടതിയുടെ പരാമർശം. കൊവിഡ് ടെസ്റ്റ് അവശ്യ സേവന നിയമത്തിന്റെ പിരിധിയിൽ ഉൾപ്പെടുത്താമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ആർടിപിസിആർ ടെസ്റ്റിന്റെ പേരിൽ കൊള്ളലാഭം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. വിവിധ ചികിത്സകളുടെ പേരിലാണ് സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു. ഹർജി അടുത്ത മാസം 6 ന് വീണ്ടും പരി​ഗണിക്കും.

കോവിഡ്  ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ  500 രൂപയാക്കി കുറച്ചതിനെതിരെ ലാബ് ഉടമകൾ ഹൈക്കോതിയെ സമീപിച്ചിട്ടുണ്ട്. നിരക്കുകൾ കുറച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ലാബ് ഉടമകൾ  ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായാണ് നിരക്ക് കുറക്കാൻ സർക്കാർ തീരുമാനിച്ചത്. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ലാബ് ഉടമകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശോധനാ  നിരക്ക് നിശ്ചയിക്കാനുള്ള അവകാശം ലാബുകൾക്കാണ്. ഇതിലാണ് സർക്കാർ കൈകടത്തിയത്. കുറഞ്ഞ നിരക്കിൽ ആര്‍ടിപിസിആര്‍ പരിശോധന തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഐസിഎംആറിന്റെ ഉത്തരവ്  ലംഘിച്ചാണ് നിരക്ക് കുറച്ചതെന്നും ഹർജിയിൽ പറയുന്നു. നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ നിലവാരം കുറയാന്‍ ഇടയാക്കുമെന്നും ഹർജിയിലുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 21 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 23 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More