കൊവിഡ് ; ഐപിഎൽ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു

ഇന്ത്യൻ പ്രിമിയർ ലീ​ഗിലെ ഈ സീസണിലെ മത്സങ്ങൾ റദ്ദാക്കി. ഐപിഎൽ ​ഗ​വേണിം​ഗ് ബോഡിയും  ബിസിസിഐയും അടിയന്തര യോ​ഗം ചേർന്നാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ഇത് സംബന്ധിച്ച്  ടീമുകൾ ബ്രോഡ്കാസ്റ്റേഴ്സ് എന്നിവരുമായി സംസാരിച്ചെന്നും രാജ്യത്തെ കൊവിഡ് രൂക്ഷമാകുന്നത് പരി​ഗണിച്ച് മത്സരങ്ങൾ നിർത്തിവെക്കുകയാണെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.  സ്ഥിതി​ഗതികൾ മെച്ചപ്പെടുമ്പോൾ യോ​ഗം ചേർന്ന് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്ന് രാജീവ് ശുക്ല പറഞ്ഞു.

ഐപിഎൽ ടീമുകളിലെ ഏതാനും താരങ്ങൾക്ക് കൊവിഡ് ബാധിച്ചിച്ചിരുന്നു. സൺറൈസസ് ഹൈദരാബാ​ദിന്റെ ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് നടക്കാനിരുന്ന മുംബൈക്കെതിരായ മത്സരം നേരത്തെ റദ്ദാക്കിയിരുന്നു.  ചെന്നൈ സൂപ്പർ കിം​ഗ്സ് ബൗളിം​ഗ് കോച്ച് എൽ ബാലാജിക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. നാളെ നടക്കാനിരുന്ന മത്സരങ്ങളും  ഉപേക്ഷിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവരും കൊവിഡ് ബാധിതരാണ്. വൃദ്ധിമാൻ സാഹ, അമിത് മിശ്ര എന്നിവർക്കാണ് ഏറ്റവും ഒടുവിൽ കൊവിഡ് ബാധിച്ചത്.  എല്ലാ മത്സരങ്ങളും മുംബൈയിലേക്ക് മാറ്റാൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാൽ ടീമുകൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ സീസണിലെ മത്സരങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്

Contact the author

National Desk

Recent Posts

Web Desk 9 hours ago
Coronavirus

എന്താണ് മുഖ്യമന്ത്രി പറഞ്ഞ ഡബിൾ മാസ്കിംഗ്?

More
More
Web Desk 13 hours ago
Coronavirus

298 റെയിൽവെ കോച്ചുകൾ കൊവിഡ് കെയർ സെന്ററുകളാക്കി

More
More
Web Desk 13 hours ago
Coronavirus

ഡൽഹിയിലും യുപിയിലും ലോക്ഡൗൺ നീട്ടി

More
More
Web Desk 1 day ago
Coronavirus

കൊവിഡ് പ്രതിരോധം: അതിഥി തൊഴിലാളികൾക്ക് ഹിന്ദിയിൽ മുഖ്യമന്ത്രിയുടെ സന്ദേശം

More
More
Web Desk 1 day ago
Coronavirus

പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റും മുട്ടയും മീനും നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
Web Desk 1 day ago
Coronavirus

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണവുമായി അനുഷ്കയും വിരാടും

More
More