'ഗോഡ്‌സ് ഓണ്‍ സ്‌നാക്ക്'; പിണറായി വിജയം അമൂൽവത്കരിച്ച് കാര്‍ട്ടൂണ്‍

കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തുടർച്ച വിഷയമാക്കി അമൂൽ കാർട്ടൂൺ. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തിയുള്ള അമൂലിന്റെ ജനപ്രിയ കാർട്ടൂണിന് കൊടുത്ത തലക്കെട്ട് 'TRIWONDRUM' എന്നാണ്. വിരലില്‍ അമൂല്‍ ചീസ് പുരട്ടി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനാണ് പോസ്റ്ററിന്റെ ഹൈലൈറ്റ് . അതോടൊപ്പം അമൂല്‍ ഗോഡ്‌സ് ഓണ്‍ സ്‌നാക്ക് എന്നും എഴുതിയിട്ടുണ്ട്.

കാലിക പ്രസക്തമായ സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളെ രസകരമായി ചിത്രീകരിച്ചുള്ള അമൂൽ ​കാർട്ടൂണുകൾക്ക് രാജ്യത്ത് ആരാധകരേറെയാണ്. വിവിധ വിഷയങ്ങളെ അമൂൽ ഉത്പന്നങ്ങളുമായി ചേർത്ത് ഉ​ഗ്രനായി അവതരിപ്പിക്കുന്നതാണ് അമൂൽ കാർട്ടൂണുകളുടെ പ്രത്യേകത. ഇതിന്റെ ഭാ​ഗമായാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ 'അമൂൽവത്കരിച്ചുള്ള' കാർട്ടൂൺ ഇറങ്ങിയത്. 

കേരളത്തിന് പുറമെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ വിജയത്തെയും ബംഗാളില്‍ മമതയുടെ വിജയത്തെയും അമൂല്‍ പോസ്റ്ററിലൂടെ പങ്കുവെച്ചു. എം കെ സ്റ്റാൾവിൻ എന്നായിരുന്നു സ്റ്റാലിന്റെ വിജയത്തിന് നൽകിയ തലക്കെട്ട്. ഷീ ദിദി ഇറ്റ്‌ എഗൈൻ എന്നായിരുന്നു മമതയുടെ പോസ്റ്ററിലെ തലക്കെട്ട്.


Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More