ഇസ്രായേലില്‍ നെതന്യാഹു പുറത്തേക്ക്; ഇനി അവസരം പ്രതിപക്ഷത്തിന്

ജറുസലേം: കേവല ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ നെതന്യാഹുവിന് സാധിക്കില്ല. മാര്‍ച്ച്‌ 23 ന് നടന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായെങ്കിലും സര്‍ക്കാര്‍ രൂപികരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള ലികുഡ് പാര്‍ട്ടിക്ക് സാധിച്ചില്ല.

തെരഞ്ഞെടുപ്പ് നടന്ന 120 സീറ്റുകളില്‍ 61 സീറ്റുകളിലാണ് ലികുഡ് പാര്‍ട്ടി വിജയിച്ചത്. താത്കാലിക സര്‍ക്കാര്‍ രൂപിക്കാന്‍ പാര്‍ട്ടിക്ക് അവസരം നല്‍കുകയും, 28 ദിവസത്തിനുള്ളില്‍ കേവല ഭുരിപക്ഷം ഉറപ്പ് വരുത്താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും കേവല ഭൂരിപക്ഷം ഉറപ്പുവരുത്താന്‍ നെതന്യാഹുവിന്‍റെ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ലെന്ന് ഇസ്രായേല്‍  പ്രസിഡന്റ് റൂവേന്‍ റിവ്‌ലിന്‍ അറിയിച്ചു.

നെതന്യാഹു രണ്ട് വര്‍ഷത്തിലുള്ളില്‍ നേരിടുന്ന 4-ാമത്തെ തെരഞ്ഞെടുപ്പാണിത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപികരികാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.

Contact the author

Web Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More