പണപ്രതിസന്ധി: അമ്പതിനായിരം കോടി രൂപയുടെ പുതിയ പദ്ധതിയുമായി റിസര്‍വ് ബാങ്ക്

ഡല്‍ഹി: രാജ്യത്ത് പണ പ്രതിസന്ധിക്ക് പരിഹാരവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 50,000 കോടി രൂപയുടെ പുതിയ പദ്ധതിയാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2022 മാര്‍ച്ച്‌ 31 വരെയാണ് പദ്ധതി ആനുകൂല്യം ലഭിക്കുകയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌ പറഞ്ഞു.

ഈ പദ്ധതി വഴി ഹോസ്പിറ്റലുകള്‍, വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരെ സഹായിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. അത് വഴി രോഗികള്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു. പ്രത്യേക കൊവിഡ്‌ പദ്ധതിയായാണ്‌ പണം അനുവദിക്കുക.

പ്രഖ്യാപനങ്ങള്‍ 

  • ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്‍റെ  മൊത്തം കാലാവധി രണ്ടുവർഷം വരെ നീട്ടി.
  • മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ അനുവദിക്കും.
  • 35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾ  ആർബിഐ വാങ്ങുകയും അതുവഴി സർക്കാരിന് കൂടുതൽ പണം ലഭ്യമാക്കുകയും ചെയ്യും.
  • സംസ്ഥാനങ്ങള്‍ക്ക് 36 ദിവസത്തില്‍ നിന്ന് 50 ദിവസത്തിലേക്ക് ഓവര്‍ ഡ്രാഫ്റ്റ്‌ ചെയ്യാന്‍ അനുവാദം നല്‍കും. 
  • ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽ നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാവില്ല. 
  • ദീർഘകാല റിപ്പോ ഓപറേഷൻ വഴി സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ പുതിയ പദ്ധതി പ്രകാരം ലഭ്യമാക്കും.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
National

ട്രാന്‍സ് വിഭാഗക്കാര്‍ക്ക്‌ പ്രത്യേക കൊവിഡ്‌ സഹായവുമായി തമിഴ്നാട് സര്‍ക്കാര്‍

More
More
Web Desk 5 hours ago
National

ആയിരം കൊല്ലം പഴക്കമുള്ള കോഴിമുട്ടയുമായി ശാസ്ത്രജ്ഞര്‍

More
More
Web Desk 5 hours ago
National

കാവിയണിഞ്ഞ തിരുവളളുവര്‍ ചിത്രങ്ങള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

More
More
Web Desk 7 hours ago
National

സിസ്റ്റര്‍ ലൂസിക്കെതിരായ വത്തിക്കാന്‍റെ കത്ത് വ്യാജമെന്ന് ആരോപണം

More
More
Web Desk 8 hours ago
National

നന്ദിഗ്രാമിലെ തോല്‍വി; മമതാ ബാനര്‍ജിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

More
More
Web Desk 1 day ago
National

ഐഷ ഹാജരാകണം; അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി

More
More