ഓക്‌സിജന്‍ നല്‍കാതെയുള്ള മരണം കൂട്ടക്കൊലക്ക് തുല്യം- അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: ഓക്‌സിജന്‍ ലഭിക്കാതെയുളള കൊവിഡ് രോഗികളുടെ മരണം കൂട്ടക്കൊലയ്ക്ക് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നമ്മുടെ ആരോഗ്യരംഗം വളരെ മെച്ചപ്പെട്ടതാണ്. ഹൃദയവും തലച്ചോറും മാറ്റിവെയ്ക്കുന്ന രാജ്യത്താണ് ജനങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി ജനങ്ങള്‍ അലയുന്ന കാഴ്ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നതെന്നും കോടതി പറഞ്ഞു.

ഓക്‌സിജന്‍ സംഭരണവും വിതരണവും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വമുളളവര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാതിരിക്കുന്നതുമൂലം കൊവിഡ് രോഗികള്‍ മരണപ്പെടുന്നത് ക്രിമിനല്‍ നടപടിയാണെന്നും ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഓക്‌സിജന്‍ ക്ഷാമം മൂലമുളള മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്‌നൗ, മീററ്റ്  ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അതേസമയം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുളളത്.

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 23 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More