ലോകത്തിന് മാർക്സിലേക്ക് മടങ്ങിയേ പറ്റൂ: കെ. ടി. കുഞ്ഞിക്കണ്ണന്‍

മാർക്സിൻ്റെ 203-ാം ജന്മവാർഷിക ദിനമാണ് കടന്നുപോകുന്നത്. മനുഷ്യർക്കിടയിൽ മുതലാളിത്തം സൃഷ്ടിച്ച അസമത്വത്തിൻ്റെയും ദുരിതങ്ങളുടെയും കാരണം തേടിയ മാർക്സ് ചൂഷണരഹിതമായൊരു ലോകത്തെയും അതു സൃഷ്ടിച്ചെടുക്കാനുള്ള രാഷ്ട്രീയ സൈദ്ധാന്തിക പ്രയോഗങ്ങളെയും കുറിച്ചാണ് എഴുതിയതും പറഞ്ഞതും. അതിനായി യുറോപ്പാകെ അദ്ദേഹം ഓടി നടന്നു. ചൂഷണത്തിനും മർദ്ദനങ്ങൾക്കുമെതിരെ നടക്കുന്ന എല്ലാ മനുഷ്യപ്പോരാട്ടങ്ങളുടെയും ഒപ്പം നിന്നു. നിരന്തരമായ പോലീസ് വേട്ടകളും നാടുകടത്തലുകളും ഏറ്റുവാങ്ങി. മുതലാളിത്തത്തെ അവസാനിപ്പിക്കാമെന്നും മനുഷ്യരാശിക്ക് സോഷ്യലിസ്റ്റ് സാമുഹ്യ വ്യവസ്ഥയിലേക്ക് കടക്കാമെന്നും അതിനായുള്ള സംഘടനയും സമരങ്ങളും സംഘടിപ്പിക്കണമെന്നും തൊഴിലാളി സമരങ്ങളെയെല്ലാം സാമൂഹ്യവിപ്ലവത്തിനായുള്ള ദിശാബോധത്തോടെ രാഷ്ടീയവൽക്കരിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു.

കോവിഡു മഹാമാരിയും അത് തീഷ്ണമാക്കിയ മുതലാളിത്ത പ്രതിസന്ധിയും മാർക്സിൻ്റെ മുതലാളിത്ത വിമർശനങ്ങളെ ശരിവെക്കുന്ന ലോക സാഹചര്യത്തിലാണ് ഇന്ന് ദാർശനികനായ ആ വിപ്ലവകാരിയുടെ ജന്മവാർഷികദിനം കടന്നു പോകുന്നത്.1818 മെയ് 5നാണ് മഹാനായ മാർക്സ് ജർമനിയിലെ ത്രിയറിൽ ജനിക്കുന്നത്. 65 വർഷക്കാലം മാത്രം നീണ്ടു നിന്ന സമരോത്സുകവും ത്യാഗപൂർണ്ണവുമായ ജീവിതം. 

19-ാം നൂറ്റാണ്ടിലെ ബൗദ്ധിക ചരിത്രത്തെയാകെ ഇളക്കിമറിച്ച ധൈഷണിക ഇടപ്പെടലിലൂടെ മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പുതിയൊരു ദിശാമുഖം നൽകിയ മാർക്സ് ആധുനിക തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രത്യയശാസ്ത്ര പദ്ധതികൾ ആവിഷ്ക്കരിച്ചു. സാർവത്രികവും സാർവ്വദേശീയവുമായ വർഗ്ഗസമര സിദ്ധാന്തങ്ങൾ, മനുഷ്യരാശിയുടെ സാമൂഹ്യ പരിണാമ ചരിത്രത്തെയും മുതലാളിത്തത്തെയും സംബന്ധിച്ച അപഗ്രഥനാത്മക പഠനങ്ങൾ, ചരിത്രത്തിൻ്റെയും സാമൂഹ്യ വ്യവസ്ഥകളുടെയും വികാസപരിണാമങ്ങളെയും അതിനടിസ്ഥാനമായി പ്രവർത്തിക്കുന്ന ചലന നിയമങ്ങളെയും സംബന്ധിച്ച ശാസ്ത്രീയ നിരീക്ഷണങ്ങൾ തുടങ്ങി സാർവ്വദേശീയ വിജ്ഞാനത്തിൻ്റെ അടിത്തറയിലും സ്വാംശീകരണത്തിലുമാണ് മാർക്സിസമതിൻ്റെ ചിന്താപദ്ധതികളും സിദ്ധാന്തങ്ങളും രൂപപ്പെടുത്തിയത്. ജർമ്മൻ തത്വചിന്തയുടെയും ഇംഗ്ലിഷ് അർത്ഥശാസ്ത്രത്തിൻ്റെയും സോഷ്യലിസിത്തെയും കമ്യൂണിസത്തെയും സംബന്ധിച്ച ഫ്രഞ്ച് ചിന്തകളുടെയും വിമർശനാത്മക പഠനങ്ങളുടെ അടിത്തറയിലാണ് മാർക്സും എംഗൽസും തങ്ങളുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ദർശന പദ്ധതികളും ആവിഷ്ക്കരിച്ചത്. ചരിത്രത്തെയും തങ്ങൾ ജീവിച്ച കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ സംഭവഗതികളെയും പഠിച്ചും അതിലിടപ്പെട്ടുമാണ് മാർക്സിസത്തിൻ്റെ രാഷ്ട്രീയ സൈദ്ധാന്തികാവിഷ്ക്കരങ്ങളിലൂടെ അവർ തൊഴിലാളി വർഗ്ഗത്തിൻ്റെ സ്വതന്ത്ര രാഷ്ടീയ കക്ഷിയെന്ന നിലയിൽ കമ്യൂണിസ്റ്റു പാർടികൾ കെട്ടിപ്പടുക്കാനുള്ള സാർവ്വദേശീയ ഇടപെടലുകൾ നടത്തിയത്. തിളച്ചുമറിയുന്ന മുതലാളിത്ത വിരുദ്ധ സമരങ്ങളെ സാമൂഹ്യ വിപ്ലവങ്ങളിലേക്കും സോഷ്യലിസ്റ്റ് ലോക നിർമ്മിതിയിലേക്കും തിരിച്ചുവിടാനുള്ള രാഷ്ട്രീയവും സൈദ്ധാന്തികവും പ്രായോഗികവുമായ ഇടപെടലുകൾ നടത്തിയത്.

തൊഴിലാളികളുടെ സാർവ്വദേശീയ ഐക്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ

പാരീസ് കമ്യൂണും ഒക്ടോബർ വിപ്ലവവും കോളനി രാജ്യങ്ങളുടെ ദേശീയ വിമോചനവും ഫാസിസ്റ്റ് വിരുദ്ധ യുദ്ധവിജയവും കിഴക്കൻ യുറോപ്യൻ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് വിപ്ലവങ്ങളും ചൈനീസ് വിപ്ലവവും വടക്കൻകൊറിയൻ വിമോചനവും ക്യൂബൻ വിപ്ലവവും വിയറ്റ് നാം വിമോചനവും ലാറ്റിനമേരിക്കൻ നാടുകളിലെ വിപ്ലവങ്ങളും മനുഷ്യരാശിയുടെ ചരിത്രത്തിൽ മാർക്സിസം ചെലുത്തിയ മഹാ സ്വാധീനത്തിൻ്റെ ഫലങ്ങളായിരുന്നു. 1980തുകളോടെ സോവ്യറ്റ് സോഷ്യലിസ്റ്റ് ബ്ലോക്കിൻ്റെ തകർച്ചയോടെ പ്രചണ്ഡമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലകൾ ശക്തിപ്പെട്ടു. കമ്യൂണിസം കാലഹരണപ്പെട്ടുവെന്ന് മുതലാളിത്ത വാദികളും വംശീയവാദികളും ലോകമാകെ പ്രചാരണമഴിച്ച് വിട്ടു. സ്വതന്ത്രവിപണി വ്യവസ്ഥക്ക് വേണ്ടിയുള്ള സ്തുതിഗീതങ്ങൾ ലോകമെമ്പാടുമുള്ള വലതുപക്ഷശക്തികളും മാധ്യമങ്ങളും പാടി നടന്നു. 

1970 മുതൽ 5 ദശകക്കാലത്തോളമായി സാമ്പത്തിക സാമൂഹ്യ ചിന്താമേഖലകളിൽ മേൽക്കൈ നേടികൊണ്ടിരിക്കുന്ന സ്വതന്ത്ര വിപണി സിദ്ധാന്തങ്ങൾ ഇന്ന് വിചാരണ ചെയ്യപ്പെടുകയാണ്. നിയോലിബറൽ മുതലാളിത്തം ലോകത്തെ അസമത്വങ്ങളുടെയും ദുരിതങ്ങളുടെയും വിളഭൂമിയാക്കിയിരിക്കുന്നു. കടുത്ത വിപണി വാദികൾ പോലും പശ്ചാത്താപവിവശരായി ആഗോളവൽക്കരണത്തിനെതിരെ കുറ്റപത്രം തയ്യാറാക്കുന്നു. ലോകത്തിന് മാർക്സിലേക്ക് മടങ്ങിയേ പറ്റൂവെന്നാണവർ പറയുന്നത്. മഹാമാരി സൃഷ്ടിച്ച അരക്ഷിത പൂർണമായ സാഹചര്യത്തെ അതിജീവിക്കാൻ സ്റ്റേറ്റിടപെടലിൻ്റെയും സാമൂഹ്യ നിയന്ത്രണത്തിൻ്റെയും തത്വങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാറുകൾക്കേ കഴിയൂ. സർവതന്ത്രസ്വതന്ത്രമായ വിപണി സിദ്ധാന്തത്തിൻ്റെ അനിവാര്യമായ ദുരന്തമാണ് ഇന്നത്തെ പ്രതിസന്ധിയും മഹാമാരിയെ നേരിടുന്നതിൽ സംഭവിച്ച കുറ്റകരമായ പാളിച്ചകളെന്നും മുതലാളിത്ത ലോകത്ത് നിന്ന് വിമർശനങ്ങൾ ഉയർന്നു വരികയാണ്. മുതലാളിത്തം പ്രകൃതിയോടും തൊഴിലാളികളോടും കാണിക്കുന്ന ലാഭാർത്തമായ ഇടപെടലുകളുടെ ഫലമാണ് സാമ്പത്തിക പ്രതിസന്ധിയും പാരിസ്ഥിതികത്തകർച്ചയും. അതിൻ്റെ പരിണതികളാണ് കാലാവാസ്ഥാ വ്യതിയാനങ്ങളും ജൈവവസ്ഥയിലെ മാറ്റങ്ങളും അപരിചിതങ്ങളായ സാംക്രമിക രോഗാണുക്കളുടെ പ്രജനനവുമെല്ലാം. ഇവിടെയാണ് മാർക്സിൻ്റെ പ്രകൃതിയെയും മുതലാളിത്തയെയും സംബന്ധിച്ച നിരീക്ഷണങ്ങളുടെ മൗലിക പ്രാധാന്യം. മനുഷ്യാവസ്ഥയെ രോഗാതുരവും ദുരിതപൂർണവുമാക്കിയ മുതലാളിത്തത്തെ അവസാനിപ്പിക്കണമെന്നും സമ്പത്തുല്പാദനത്തിലെന്ന പോലെ ഉല്പാദന ഉപാധികളുടെയും ഉപകരണങ്ങളുടെയും ഉടമസ്ഥതയും സാമൂഹ്യ വൽക്കരിക്കണമെന്നും മാർക്സ് വാദിച്ചു. ഉല്പാദിപ്പിക്കപ്പെടുന്ന സമ്പത്ത് ഏതാനും സ്വത്തുടമകളിൽ കേന്ദ്രീകരിക്കാതെ എല്ലാവരിലേക്കും ജനാധിപത്യപരമായി വിതരണം ചെയ്യപ്പെടണം. സോഷ്യലിസ്റ്റ് ഉല്പാദനത്തിൻ്റെയും വിതരണക്രമത്തിൻ്റെയും സംവിധാനങ്ങളെ സംബന്ധിച്ച് ശാസ്ത്രിയമായ കാഴ്ചപ്പാടുകൾ മുന്നോട്ട് വെച്ച്, പ്രതിസന്ധി രഹിതവും മനുഷ്യർക്കിടയിലെ സാമ്പത്തികവും സാമൂഹ്യവുമായ അസന്തുലിതത്വങ്ങളെ ഇല്ലാതാക്കുന്നതുമായ സോഷ്യലിസ്റ്റ് വ്യവസ്ഥയെ സംബന്ധിച്ച ശാസ്ത്രീയ സമീപനവുമാണ് മാര്‍ക്സ് മുന്നോട്ടുവച്ചത്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 4 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More