ലോകത്തെ കൊവിഡ്‌ രോഗികളില്‍ 46 ശതമാനവും ഇന്ത്യയില്‍- ലോകാരോഗ്യ സംഘടന

ഡല്‍ഹി: ലോകത്ത് പുതിയതായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന കൊവിഡ്‌ രോഗികളില്‍ 46 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. 25 ശതമാനത്തില്‍ അധികം മരണ നിരക്കും ഇന്ത്യയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ച്ചത്തെ കണക്കിന്‍റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്.

ലോകത്ത് കഴിഞ്ഞ ഒരാഴ്ച്ച മാത്രം 57 ലക്ഷം പുതിയ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 93,000 പേര്‍ മരണപ്പെട്ടു. ഇതില്‍ 26 ലക്ഷത്തില്‍ അധികം കേസുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഇന്നലെ മാത്രം രാജ്യത്ത് 3,82,315 പേര്‍ക്ക് രോഗം ബാധിക്കുകയും, 3780 പേര്‍ മരണപ്പെടുകയും ചെയ്തു. 

അതിനിടെ, രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കേസില്‍ മുന്നിട്ടുനില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ 57, 640 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 920 പേര്‍ മരിച്ചു.സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. നാസിക്കില്‍ മാത്രം നൂറിലധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 6 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 2 days ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More