കൊലപാതകക്കേസ്; ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവില്‍

ഡല്‍ഹി: കൊലപാതകക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവില്‍. മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകക്കേസിലാണ് സുശീലിനെതിരായ അന്വേഷണം നടക്കുന്നത്. താരത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നു. ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് സുശീല്‍ കുമാര്‍, അജയ്, പ്രിന്‍സ്, സാഗര്‍ കുമാര്‍, സോനു, അമിത് എന്നിവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

സ്റ്റേഡിയത്തിനകത്ത് വെടിയൊച്ച കേള്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ അഞ്ച് കാറുകള്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡബിള്‍ ബാരല്‍ തോക്ക് കണ്ടെടുത്തായും പൊലീസ് പറഞ്ഞു. ഗുസ്തിയില്‍ രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍. 

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More