കോട്ടകള്‍ നിലനിര്‍ത്തിയെന്ന് ലീഗ്; കുഞ്ഞാലികുട്ടി നിയമസഭാ കക്ഷി നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎ് തോല്‍വിയില്‍ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ വിലയിരുത്തല്‍. എല്‍ഡിഎഫ് അധികാരത്തിലെത്തിയ സാഹചര്യങ്ങള്‍ ആത്മപരിശോധനക്ക് വിധേയമാക്കണം. വലിയ തോതിലുള്ള തിരിച്ചടിയുണ്ടായപ്പോഴും ലീഗ് അതിന് സംതൃപ്തമായ സാഹചര്യം ഉണ്ടാക്കി. വിശദമായ ചര്‍ച്ചകള്‍ തുടര്‍ന്നോട്ടും നടത്തുമെന്നും ലീഗ് വിലയിരുത്തി.

ലീഗിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വസ്തുതകള്‍ കാണാതെ അതിശയോക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ അതിലൊന്നും പരാതിയില്ല. അത് അവരുടെ സ്വാതന്ത്ര്യമാണ്. വളരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചുവെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ കോട്ടകള്‍ കാത്തുവെച്ചത് അഭിമാനകരമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതില്‍ വലിയ പങ്കുണ്ടെന്ന് വിലയിരുത്തിയ മുസ്ലീം ലീഗ് ബിജെപി താഴോട്ട് പോകുന്നതിന് ആക്കം കൂട്ടിയ പാര്‍ട്ടിയാണ് ലീഗ് എന്ന് അവകാശപ്പെട്ടു. മഞ്ചേശ്വരത്തേയും പാലക്കാട്ടേയും വിജയം പ്രത്യേകം പരാമര്‍ശിച്ചായിരുന്നു ലീഗിന്റെ പ്രതികരണം.

മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവായി പി. കെ. കുഞ്ഞാലികുട്ടിയെ യോഗത്തില്‍ തിരഞ്ഞെടുത്തതായി ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഉപനേതാവായി എംകെ മുനീറിനേയും, സെക്രട്ടറിയായി കെപിഎ മജീദിനേയും തിരഞ്ഞെടുത്തു. 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More