പേരക്കുട്ടി മറിയത്തിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. 'എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ' എന്നാണ് കൊച്ചുമകളുടെ ഒരു ക്യൂട്ട് ചിത്രം പങ്കുവച്ചുകൊണ്ട് മമ്മുട്ടി കുറിച്ചത്.
മലയാള സിനിമയിൽ നിന്ന് നിരവധിപേർ മറിയത്തിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ മാലാഖ കുഞ്ഞിന് ഹാപ്പി... ഹാപ്പി ബർത്ത്ഡേ. മുമ്മൂ... നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പെട്ടെന്ന് വളരല്ലേ...' എന്നാണ് നസ്രിയ കുറിച്ചത്.
പ്രിയ മറിയം, ഇന്ന് നിനക്ക് നാല് വയസ്സ് തികയുകയാണ്. ഞങ്ങൾക്കെല്ലാവർക്കും നീ ഏറെ വിലപ്പെട്ടതാണ്. ഞങ്ങളുടെയെല്ലാം ജീവിതത്തെ സ്നേഹം കൊണ്ട് നീ സ്പർശിച്ചു. അടുത്ത പിറന്നാളിന് നിന്റെ മുറി നിറയെ കളിപ്പാട്ടങ്ങളും ചീസ് കേക്കുകളും നിന്റെ സുഹൃത്തുക്കളെയും കൊണ്ട് നിറയ്ക്കുമെന്നാണ് നിന്റെ കുസൃതിക്കാരനായ കസിൻ ഇസു പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞു രാജകുമാരി ഏറെ സ്നേഹവും പ്രത്യാശയും നിറഞ്ഞ പിറന്നാൾ ആശംസിക്കുന്നു., കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.
2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മമ്മൂട്ടിയോടും ദുൽഖറിനോടുമുള്ള ഇഷ്ടം ദുൽഖറിനോടുമുള്ള ഇഷ്ടം ദുൽഖറിന്റെ മകളോടും പ്രേക്ഷകർക്കുണ്ട്. മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്.