എം. കെ. സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെന്നൈയില്‍ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റത്. സ്റ്റാലിനൊപ്പം മറ്റ് 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗ, മകന്‍ ഉദയനിധി, സഹോദരിയും ലോക്‌സഭാ എംപിയുമായ കനിമൊഴി, പി ചിദരംബരം, കമല്‍ ഹാസന്‍, ശരത്കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഉദയനിധി സ്റ്റാലിന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെപ്പോക്ക് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചെങ്കിലും മന്ത്രിസഭയില്‍ ഇല്ല. സ്റ്റാലിന്‍ മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പെട്ട ഡിഎംകെ സഖ്യം 234 സീറ്റുകളില്‍ 159 സീറ്റുകള്‍ നേടിയാണ് വിജയിച്ചത്. ബിജെപി- എ.ഐ.എ.ടി.എം.കെ സഖ്യത്തിന് 75 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

സംഭവബഹുലമായ തെരഞ്ഞെടുപ്പിനായിരുന്നു ഇത്തവണ തമിഴ്നാട്‌ സാക്ഷ്യം വഹിച്ചത്. ബിജെപി-എ.ഐ.എഡി.എം.കെ സഖ്യത്തിനൊപ്പം കമല്‍ ഹാസന്‍റെ മക്കള്‍ നീതി മയ്യവും ഡിഎംകെയ്ക്ക് മുന്നിലുള്ള വെല്ലുവിളി ആയിരുന്നു. വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, കടം എഴുതി തള്ളല്‍, ഇന്ധന വില കുറയ്ക്കല്‍, വീടില്ലാത്തവര്‍ക്ക് വീട് തുടങ്ങിയ വാഗ്ദാനങ്ങളാണ് ഡിഎംകെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുന്നതിനിടെ സ്റ്റാലിന്‍റെ മകളുടെയും മരുമകന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇത്തരത്തിലുള്ള നിരവധി വെല്ലുവിളികളെ അതിജീവിച്ച് പത്ത് വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഡിഎംകെ അധികാരത്തിലെത്തുന്നത്. 

Contact the author

National Desk

Recent Posts

National Desk 23 hours ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 1 day ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 3 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 3 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 3 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 4 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More