ഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 4.14 ലക്ഷം കഴിഞ്ഞു. ഇന്നലെ മാത്രം 4,14,188 പുതിയ കൊവിഡ് കേസുകളും, 3,915 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് പശ്ചിമ ബംഗാളിലാണ്. 177 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ (62,194) കോവിഡ് കേസുകള്‍ സ്ഥിരികരിച്ചത്. കര്‍ണാടകയില്‍ 49,058, കേരളത്തില്‍ 42,464, ഉത്തര്‍ പ്രദേശില്‍ 26,622, തമിഴ്നാട്ടില്‍ 24,898 കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 49.55% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 15.02 ശതമാനമാണ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
രാജ്യത്ത് 36,45,164 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇതുവരെ രാജ്യത്ത് 1,76,12,351 ആളുകളാണ് രോഗമുക്തരായത്. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 2,34,083 ആളുകളാണ്.