കോടതി നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

കോടതിയുടെ നിരീക്ഷണങ്ങൾ  റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് പിന്തിരിപ്പൻ നടപടിയാണെന്ന് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള എല്ലാ അവകാശവും മാധ്യമങ്ങൾക്കുണ്ട്. ഇതിനെതിരായ വീണ്ടുവിചാരങ്ങളിലാത്ത അഭിപ്രായ പ്രകടനങ്ങൾ അനാവശ്യ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നും കോടതി പറഞ്ഞു.

കൊവിഡ് കാലത്തെ ഹൈക്കോടതികളുടെ  പ്രവർത്തനത്തെ സുപ്രീം കോടതി അഭിനന്ദിച്ചു. കൊവിഡ് മാനേജ്മെന്റിൽ ഹൈക്കോടതികൾ മികച്ച മേൽനോട്ടമാണ് വഹിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ മദ്രാസ് ഹൈക്കോടതിയുടെ പരമാർശം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നായിരുന്നു മ​ദ്രാസ് ഹൈക്കോടതിയുടെ വിമർശനം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഈ പരാമർശം  റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചത്.


Contact the author

Web Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More