തോൽവി അപ്രതീക്ഷിതം, നിരാശാജനകം: സോണിയാ ​ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തോൽവി അപ്രതീക്ഷിതവും നിരാശാജനകവുമാണെന്ന് കോൺ​ഗ്രസ് പ്രസിഡന്റ് സോണിയാ ​ഗാന്ധി. കോൺ​ഗ്രസ് പാർലമെന്ററി പാർട്ടിയോ​ഗത്തിലാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സോണിയാ അഭിപ്രായം പ്രകടനം നടത്തിയത്. ഫലം വിലയിരുത്താൻ കോൺ​ഗ്രസ് വർക്കിം​ഗ് കമ്മിറ്റി ഉടൻ ചേരുമെന്നും അവർ പറഞ്ഞു. പരാജയം സംബന്ധിച്ച് സത്യസന്ധമായ ആത്മപരിശോധന നടത്തുമെന്നും സോണിയ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ജയിച്ച തൃണമുൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി, ഡിഎംകെ നേതാവ്എം  കെ സ്റ്റാലിൻ, കേരളത്തിലെ ഇടതുപക്ഷം എന്നിവരെ സോണിയ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചടിയെ കുറിച്ച്   സത്യസന്ധമായും വിനയത്തോടെയും വിലയിരുത്തുമെന്നും സോണിയ പറഞ്ഞു.

ബം​ഗാളിൽ ടിഎംസിക്കെതിരെ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് മത്സരിച്ച കോൺ​ഗ്രസിന് സീറ്റ് നേടാനായില്ല. കേരളത്തിൽ എൽഡിഎഫിനെതിരെയും അസമിൽ ബിജെപിക്കെതിരെയും കോൺ​ഗ്രസ് പരാജയം ഏറ്റുവാങ്ങി. പുതുച്ചേരിയിൽ എൻഡിഎയോട് കോൺ​ഗ്രസ് പരാജയപ്പെടുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More