ആംബുലൻസ് കമ്പനിയുടെ തീവെട്ടിക്കൊള്ള; 350 കിലോമീറ്ററിന് ഒന്നേകാൽ ലക്ഷം രൂപ ബിൽ

ഡൽഹിയിലെ ​ഗുരു​ഗ്രാമിൽ നിന്ന് ലുധിയാനയിൽ കൊവിഡ് രോ​ഗിയെ എത്തിച്ചതിന് ആംബുലൻസ് കമ്പനി  ഈടാക്കിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. കൊവിഡ് രോ​ഗിയായ  സതീന്ദർ കൗറിന്റെ മകൾ അമൻ​​ദീപ് കൗറാണ് ആംബുലൻസ് കമ്പനിയുടെ തീവെട്ടിക്കൊള്ളക്ക് ഇരയായത്. ​ഗുരു​ഗ്രാമിൽ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് 350 കിലേമീറ്ററാണ് ദൂരം. കിലോമീറ്ററിന് 350 രൂപ നിരക്കിലാണ് ആംബുലൻസ് ഡ്രൈവർ വാടക വാങ്ങിയത്. ആംബുലൻസ് ഡ്രൈവർ ഒരുല​ക്ഷത്തി നാൽപതിനായിരം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. ആംബുലൻസിലെ ഓക്സിൻ സിലിണ്ടർ ഉപയോ​ഗിക്കാത്തതിനാൽ 20000 രൂപ കുറച്ചു. അമിത നിരക്കിനെ കുറിച്ച് ചോദിച്ചിട്ടും ആംബുലൻസ് ഡ്രൈവർ വഴങ്ങിയില്ല. ഒടുവിൽ ഡ്രൈവർ പറഞ്ഞ പണം നൽകേണ്ടിവന്നു. ഇതിനുള്ള റസീപ്റ്റും ആംബുലൻസ് കമ്പനി നൽകി.

മാതാവിനെ ലുധിയാനയിലെ ഡു​ഗ്രിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അമൻദീപ് ആംബുലൻസ് ഡ്രൈവർ നൽകിയ റസീപ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. തീവെട്ടിക്കൊള്ളക്കെതിരെ സമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡൽഹി പൊലീസ് ആംബുലൻസ് ഓപ്പറേറ്റിം​ഗ് കമ്പനിക്കെതിരെ സ്വമേധയാ കേസെടുത്തു. കമ്പനി അധികൃതരെ കസ്റ്റഡിയിലെടുത്ത പൊലീസ് പണം പൂർണമായും തിരികെ നൽകാൻ ആവശ്യപ്പെട്ടു. തിരികെ ലഭിച്ച പണം കൊവിഡ് രോ​ഗികളെ സഹായിക്കാൻ നൽകുമെന്ന് അമൻദീപ് പറഞ്ഞു. 

ആംബുലൻസുകളും ഫാർമസികളും രോ​ഗികളെ ചൂഷണം ചെയ്യുന്നതായി പരാതികൾ ലഭിക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഡൽഹിയിൽ  കൊവിഡ് ചികിത്സാ സൗകര്യം അപര്യാപ്തമായതിൽ പലരും രോ​ഗികളെ മറ്റു സംസ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More