ഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍. ആശുപത്രികളില്‍ മതിയായ ഓക്സിജന്‍ പോലും ലഭ്യമാക്കാതെ നിരവധി ജീവനുകള്‍ പൊലിഞ്ഞത് മോദിയുടെ വന്‍ പരാജയമാണെന്ന് വിവിധ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. കൂടുതല്‍ മാരകമായ കൊവിഡിന്‍റെ ഇന്ത്യന്‍ വകഭേതം രാജ്യമാകെ പടരുകയാണെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. അതിനിടെ, പുതിയ പാര്‍ലമെന്‍റ് മന്ദിര നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നയമാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളെ ചൊടിപ്പിച്ചത്.
ജനങ്ങള്‍ തെരുവില്‍ മരിച്ച് വീഴുമ്പോള്‍ സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ട്മായി മോദി മുന്‍പോട്ട് പോകുന്ന മോദി ആത്മരതി അണയുകയാണെന്ന് ഒരു ബ്രിട്ടീഷ് പത്രം തുറന്നടിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഹംഭാവത്തിന്‍റെ സ്മാരകമായാണ് പുതിയ കെട്ടിടം ഉയര്‍ന്നു വരുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ കൊവിഡ് മൂലം കഷ്ടപ്പെടുമ്പോള്‍ 40 ആശുപത്രികള്‍ക്കെങ്കിലും ധനസഹായം നല്കാന്‍ കഴിയുന്ന തുക ചെലവഴിച്ചാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിയാന്‍ പോകുതെന്നും, അത് വിഡ്ഢിത്തമാണെന്നും ഡെയ്‌ലി മെയില്‍ വിമര്‍ശിച്ചു.
കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് അനുദിനം ഉയരുകയും, ബഹുഭൂരിപക്ഷം ജനങ്ങളും കടുത്ത നിരാശയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി 100 കോടി രൂപയുടെ പുതിയ കരാര്‍ ഒപ്പുവച്ചതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ലണ്ടന്‍ മാധ്യമ പ്രവര്‍ത്തകനായ സ്റ്റാഫാര്‍ ഡേവിഡ് ജോണ്‍സന്‍. നാണമില്ലാത്ത ഈ പ്രവര്‍ത്തനം പുരോഗമിക്കട്ടെ, താങ്കളുടെ ഡ്രീം വേഗത്തില്‍ പൂര്‍ത്തിയാകട്ടെയെന്നും മോദിയെ പരിഹസിച്ച് തന്‍റെ ലേഖനത്തിലൂടെ സ്റ്റാഫാര്‍ ഡേവിഡ് ജോണ്‍സന്‍ പറയുന്നു.