കൊവിഡ്‌ വാക്സിന്‍ പേറ്റന്‍റ് ഉപേക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യുറോപ്യന്‍ യൂണിയന്‍

വാഷിംഗ്‌ടണ്‍: കൊവിഡ്‌ വാക്സിന്‍റെ പേറ്റന്‍റ് ഒഴിവാക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയനും. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പുതിയ തീരുമാനത്തെ അംഗീകരിക്കുകയാണ്. ഇതിന്‍റെ സാധ്യതകളെക്കുറിച്ച് പഠനം നടത്തുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ്  ഉര്‍സുല വോണ്‍ ഡേര്‍ ലെയന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അമേരിക്ക ഈ പുതിയ തീരുമാനം എടുത്തത്. കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ തീരുമാനം. ഇതിനെതിരെ ഫൈസര്‍, മൊഡേണ തുടങ്ങിയ വാക്സിന്‍ കമ്പനികള്‍ വിയോജിപ്പ്‌ അറിയിച്ചിരുന്നു. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ് പുതിയ തീരുമാനത്തെ കുറിച്ച്  പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. 

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, കൊവിഡ്‌ വ്യാപനം തടയുന്നതിനായി അമേരിക്കന്‍ ഭരണകൂടം വാക്സിന്‍ കമ്പനികള്‍ക്ക് നല്‍കുന്ന സംരക്ഷണം ഒഴിവാക്കുകയാണെന്ന് യു.എസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഈ ആഗോള പ്രതിസന്ധിയില്‍ അസാധാരണമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും കാതറിന്‍ തായ്  കഴിഞ്ഞ  ദിവസം  വ്യകതമാക്കിയിരുന്നു.

യൂറോപ്യന്‍ യൂണിയനും, ലോകാരോഗ്യസംഘടനയും ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും കൊവിഡ്‌ വാക്സിന്‍റെ പേറ്റന്‍റ്  ഒഴിവാക്കാനുള്ള തീരുമാനത്തെ ജര്‍മനി ഇതുവരെ അംഗീകരിച്ചിട്ടില്ല. പേറ്റന്‍റ്  അവകാശമല്ല, വാക്സിന്‍ നിര്‍മ്മാണത്തിനുള്ള സൗകര്യമില്ലാത്തതും, ഗുണ നിലവാരം ഉറപ്പാക്കാന്‍ സാധിക്കാത്തതുമാണ് വാക്സിന്‍ ക്ഷാമത്തിന്‍റെ പ്രധാനകാരണമായി ജര്‍മനി വാദിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More