കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണവുമായി അനുഷ്കയും വിരാടും

ഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ സംഭാവന നല്‍കി താര ദാമ്പതികളായ അനുഷ്ക ശര്‍മ്മയും. 'നമ്മുടെ രാജ്യത്ത്  കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുകയാണ്. രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖല പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. നമ്മളൊരുമിച്ച് നിന്നാല്‍ ഈ പ്രതിസന്ധിയേയും നമ്മള്‍ അതിജീവിക്കും. #inthisTogether  എന്നൊരു കാമ്പയ്ന്‍ ഞങ്ങള്‍ ആരംഭിക്കുകയാണ്. ഇതുവഴി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമാണ് ലക്ഷ്യം വയ്ക്കുന്നത്' - ട്വിറ്ററിലൂടെ അനുഷ്ക പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു.

നമ്മുടെ രാജ്യം ഇതുവരെ കടന്ന് പോകാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. കഴിയുന്നത്ര ഒരുമിച്ചുനിന്ന് ഈ മഹാമാരിക്കെതിരെ പൊരുതണം. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ ഫണ്ട് ഈ കാമ്പയ്ന്‍ വഴി ശേഖരിക്കാമെന്നും ഞങ്ങള്‍ കരുതുന്നുവെന്ന് വീരാട് കോഹ്ലിയും പറഞ്ഞു.

രാജ്യത്ത്  കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 4,01078 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4187 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു. മരണം 2,38,270 ആയി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് അമ്പത്തിനാലായിരം പുതിയ കേസുകളാണ്. രാജ്യത്തെ കൊവിഡ് വ്യാപനം തടയാന്‍ തമിഴ്‌നാട്, കര്‍ണാടക, കേരള, മഹാരാഷ്ട്ര, ഗോവ, മണിപ്പൂര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണും നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More