പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റും മുട്ടയും മീനും നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

മഹാമാരിയുടെ കാലത്ത് ആരോഗ്യകരമായ ഭക്ഷണത്തിന് പ്രാധാന്യം ഏറെയാണ്. നമ്മുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന് വളരെയധികം പങ്കുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. mygovindia എന്ന ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലാണ് കൊവിഡിനെതിരായ പ്രതിരോധശേഷി നല്‍കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ പട്ടിക സര്‍ക്കാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊവിഡ് രോഗികള്‍ക്ക് അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പട്ടികയിലുള്ള ഭക്ഷണങ്ങള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റാഗി, ഓട്‌സ് തുടങ്ങിയ ധാന്യങ്ങളും, ചിക്കന്‍, മീന്‍, മുട്ട, സോയ, പരിപ്പ് വര്‍ഗ്ഗങ്ങള്‍, വാള്‍നട്ട്, ഒലീവ് ഓയില്‍, കടുകെണ്ണ തുടങ്ങിയവയും ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്. യോഗ, ശ്വസന പ്രക്രിയയെ സഹായിക്കുന്ന പ്രാണായാമം പോലുളള വ്യായാമങ്ങള്‍ പതിവായി ചെയ്യാന്‍ ശ്രമിക്കണമെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

അതേസമയം, പരമ ദരിദ്രരായ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും മേല്‍പ്പറഞ്ഞ ഭക്ഷണങ്ങള്‍ എങ്ങനെ ലഭ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുമില്ല. കൊവിഡ് ലോക്ക് ഡൗൺമൂലം രാജ്യത്ത് ജോലി നഷ്ടപ്പെട്ടവരുടെ എണ്ണമൊ, അടച്ചുപൂട്ടേണ്ടിവന്ന ചെറുകിട - ഇടത്തരം വ്യവസായങ്ങളുടെ എണ്ണമോ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും പതിന്മടങ്ങ് കൂടിയതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.

രോഗം ബാധിച്ചാല്‍ മണം, രുചി, വിഴുങ്ങാനുളള ബുദ്ധിമുട്ട് തുടങ്ങിയ ഉണ്ടാകുമെന്നതിനാല്‍ കൃത്യമായ ഇടവേളകളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മഞ്ഞളിട്ട പാലും ഡാര്‍ക്ക് ചോക്ലേറ്റും കഴിക്കണം. കൂടാതെ വൈറ്റമിനുകളും ധാതുക്കളുമടങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും നിര്‍ദേശം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More