തെരുവിൽ സോക്സ് വിൽക്കുന്ന 10 വയസ്സുകാരന് മുഖ്യമന്ത്രിയുടെ സഹായ വാ​ഗ്ദാനം

പഞ്ചാബിലെ ലുധിയാനയിൽ തെരുവിൽ സോക്സ് വിൽക്കുന്ന പത്ത് വയസുകാരന് മുഖ്യമന്ത്രി അമരീന്ദർ സിം​ഗിന്റെ സഹായം. സ്കൂൾ പഠനം ഉപേക്ഷിച്ച് കുടുംബത്തെ സഹായിക്കാനായി ഇറങ്ങിയ വംശ് സിം​ഗിനാണ് പഞ്ചാബ് മുഖ്യമന്ത്രി സഹായം നൽകുക. വംശ് തെരുവിൽ സോക്സ് വിൽക്കുന്നതും, സോക്സ് വാങ്ങിയ ആൾ നൽകിയ അധിക തുക വംശ് നിഷേധിച്ചതുമായി വീഡിയോ  സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കാറിനകത്തിരുന്ന് സോക്സ് വാങ്ങിയ അജ്ഞാതനായ വ്യക്തിയാണ് വീഡിയോ ഷൂട്ട് ചെയ്തത്. തുടർന്ന് വംശിനെ മുഖ്യമന്ത്രി വീഡിയോ കോൾ ചെയ്ത് അഭിനന്ദിച്ചു. പത്തുവയസുകാരന്റെ സത്യസന്ധതയും ആത്മാഭിമാന ബോധവും ഏവർക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വംശിന്റെ ജീവിതം ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി പഠനം തുടരാനുള്ള സഹായം നൽകാൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു. വംശിന്റെ തുടർന്നുള്ള പഠന ചെലവും സർക്കാർ ഏറ്റെടുക്കും.

കൂടാതെ രണ്ട് ലക്ഷം രൂപ കുടുംബത്തിന് അടിയന്തര ധനസഹായവും നൽകും. വംശിന്റെ വൈറലായ വീഡിയോയും, കുട്ടിയുമായി സംസാരിച്ചതിന്റെയും ദൃശ്യങ്ങൾ മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു.

സോക്സ് വിൽപനക്കാരനായ പരംജീത്തിന്റെയും  റാണിയുടെയും മകനാണ് വംശ് സിം​ഗ്.ഏഴുപേർ അടങ്ങിയ കുടുംബത്തെ സഹായിക്കാനാണ് വംശ് തെരുവിൽ സോക്സ് വിൽപന നടത്തുന്നത്. ലുധിയാനയിലെ ഹയ്ബോവലിലാണ് വംശ് സിം​ഗിന്റെ കുടുംബം താമസിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 2 days ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 3 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More