നെഹ്‌റു-ഗാന്ധി കുടുംബമുളളതുകൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്- ശിവസേന

ഡല്‍ഹി: നെഹ്‌റു- ഗാന്ധി കുടുംബമുളളതുകൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നതെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംനയിലാണ് ബിജെപിയെ തളളിയും കോണ്‍ഗ്രസിനെ തലോടിയും ശിവസേന രംഗത്തെത്തിയത്. മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ക്കുളളില്‍ കൊണ്ടുവന്ന സംവിധാനങ്ങളാണ് ഇന്ത്യയെ നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിക്കുന്നത്. ചെറിയ രാജ്യങ്ങള്‍പോലും ഇന്ത്യയ്ക്ക് സഹായവുമായി മുന്നോട്ടുവരികയാണ്. എന്നാല്‍, കോടികള്‍ മുടക്കിയുളള പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാരെന്നും ശിവസേന വിമര്‍ശിച്ചു.

ഇന്ത്യയിലെ കൊവിഡ് വ്യാപനം ലോകത്തിനു തന്നെ ഭീഷണിയാണെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ പരമാവധി രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കണമെന്നും യുനിസെഫ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് പല ദരിദ്ര രാജ്യങ്ങളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുന്നുണ്ട. നേരത്തേ പാക്കിസ്ഥാന്‍, റുവാണ്ട, കോംഗോ തുടങ്ങിയ അവികസിത രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നത്. മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് രാജ്യം ഇന്ന് കടുത്ത ദുരിതമനുഭവിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അതിനെയെല്ലാം അവഗണിച്ചു. എല്ലാ ദുരിതങ്ങളുടെയും കാരണക്കാരായി നെഹ്‌റു മുതല്‍  മന്‍മോഹന്‍സിംഗ് വരെയുളള കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി. എന്നാല്‍, കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാര്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ ഒന്നുകൊണ്ടുമാത്രമാണ് രാജ്യത്തിന് ഇവ്വിധമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത് എന്നും സാംന നിരീക്ഷിക്കുന്നു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 5 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 8 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 10 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More