298 റെയിൽവെ കോച്ചുകൾ കൊവിഡ് കെയർ സെന്ററുകളാക്കി

കൊവിഡ് രോ​ഗികളെ ചികിത്സിക്കുന്നതിനായി 298 ബോ​ഗികൾ 17 സ്റ്റേഷനുകളിൽ വിന്യസിച്ചതായി റെയിൽവെ. ഏഴ് സംസ്ഥാനങ്ങളിലാണ് ഇവയുള്ളതെന്നും റെയിൽവെ അധികൃതർ വ്യക്തമാക്കി. 4,700 കിടക്കകളുള്ള  298 കോച്ചുകളാണ്  വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത്. 

അടിയന്തിര സാഹചര്യങ്ങളിൽ ഓരോ കോച്ചിലും രണ്ട് ഓക്സിജൻ സിലിണ്ടറുകളും അഗ്നിശമന ഉപകരണങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ രോഗികളുടെ ഗതാഗതത്തിനുള്ള ദിശാസൂചന സൗകര്യം, റാമ്പ്  എന്നിവയും കോച്ചിലുണ്ട്.

മഹാരാഷ്ട്രയിൽ 60 കോച്ചുകളും മധ്യപ്രദേശിൽ 42 കോച്ചുകളും ദില്ലിയിൽ 75 കോച്ചുകളും ഉത്തർപ്രദേശിൽ 50 കോച്ചുകളും കൊവിഡ് കെയർ സെന്ററുകളായി ഉപയോ​ഗിക്കുന്നത്.  

കേന്ദ്രീകൃത നിരീക്ഷണത്തിലൂടെയും വിശദമായ വർക്ക് ഫ്ലോ പ്രോട്ടോക്കോളുകളിലൂടെയുമാണ് കോച്ചുകൾ റെയിൽവെ വിന്യസിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,03,738 പുതിയ  കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ നാലാം ദിവസവമാണ്  നാല് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ​രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം  2,22,96,414 ആയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Coronavirus

രാജ്യത്ത് ഇന്ന് 67,208 പുതിയ കൊവിഡ്‌ കേസുകള്‍

More
More
Web Desk 3 days ago
Coronavirus

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

More
More
Web Desk 4 days ago
Coronavirus

മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രതിദിനം 2.5 ലക്ഷം പേര്‍ക്ക് വാക്സിന്‍

More
More
Web Desk 6 days ago
Coronavirus

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

More
More
Web Desk 1 week ago
Coronavirus

കൊവിഡ്; രാജ്യത്ത് ഒറ്റ ദിവസം 6,148 മരണങ്ങള്‍

More
More
Web Desk 1 week ago
Coronavirus

വാക്സീന്‍ ഒരു തുള്ളിപോലും പാഴാക്കാതെ കേരളം; ഇതുവരെ നല്‍കിയത് ഒരു കോടിയിലധികം ഡോസ്

More
More