23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

ഡൽഹിയിൽ 23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി.  ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോ​ഗികളെയാണ് കാണാതായതെന്ന് ഡൽഹി കോർപ്പറേഷൻ മേയർ ജെയ് പ്രകാശ് അറിയിച്ചു. ഈ വിവരം കോർപ്പറേഷൻ മേയർ ദുരന്ത നിവാരണ അതോറിറ്റിയെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 19 നും മെയ് ആറിനും ഇടയിലാണ് ഇവർ ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞത്. രോ​ഗികളുടെ പൂർണ വിവരം കോർപ്പറേഷന്റെ പക്കലുണ്ടെന്നും മേയർ അറിയിച്ചു. ചിലർ വീട്ടിൽ നിരീക്ഷണത്തിലാണെന്നാണ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിൽ ഡൽഹിയിൽ ലോക്ഡൗൺ കാലാവധി നീട്ടി. 7 ​ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടിയത്. ഈ മാസം 17 വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പൊതു​ഗതാ​ഗതത്തിന് നിയന്ത്രണം തുടരും. ഡൽഹിയിൽ മെട്രോ റെയിൽ സർവീസ് ഉണ്ടാകില്ല.

ഡൽഹിയിൽ രോ​ഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ഡൗൺ നീട്ടിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ പ്രതീക്ഷ. ഡൽഹിയിൽ ടിപിആർ 35 ശതമാനം വരെ ഉയർന്നിരുന്നു. ടിപിആർ 10 ശതമാനത്തിൽ താഴെ എത്തിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ദില്ലിയിൽ കഴിഞ്ഞ ദിവസം 17,364 പുതിയ കോവിഡ് കേസുകളും 332 മരണങ്ങളും റിപ്പോർട്ട് ചെയ്തു

Contact the author

Web Desk

Recent Posts

Web Desk 2 hours ago
National

ദില്ലി കലാപം; വിദ്യാര്‍ഥികളുടെ ജാമ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

More
More
Web Desk 6 hours ago
National

ട്രാന്‍സ് വിഭാഗക്കാര്‍ക്ക്‌ പ്രത്യേക കൊവിഡ്‌ സഹായവുമായി തമിഴ്നാട് സര്‍ക്കാര്‍

More
More
Web Desk 7 hours ago
National

ആയിരം കൊല്ലം പഴക്കമുള്ള കോഴിമുട്ടയുമായി ശാസ്ത്രജ്ഞര്‍

More
More
Web Desk 7 hours ago
National

കാവിയണിഞ്ഞ തിരുവളളുവര്‍ ചിത്രങ്ങള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

More
More
Web Desk 9 hours ago
National

സിസ്റ്റര്‍ ലൂസിക്കെതിരായ വത്തിക്കാന്‍റെ കത്ത് വ്യാജമെന്ന് ആരോപണം

More
More
Web Desk 10 hours ago
National

നന്ദിഗ്രാമിലെ തോല്‍വി; മമതാ ബാനര്‍ജിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

More
More