എന്താണ് മുഖ്യമന്ത്രി പറഞ്ഞ ഡബിൾ മാസ്കിംഗ്?

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് മാസ്ക് ധരിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ എന്താണ് ഡബിൾ മാസ്കിം​ഗ് ? എങ്ങനെയാണ് ശരിയായ രീതിയിൽ രണ്ട് മാസ്ക് ധരിക്കേണ്ടത്?

രണ്ട് മാസ്ക് മുഖത്ത് ധരിക്കുന്ന പ്രക്രിയയാണ് ഡബിൾ മാസ്കിം​ഗ്. സാധാരണായി തുണികൊണ്ടുള്ള മാസ്കാണ് മിക്കവരും ധരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുണികൊണ്ടുള്ള മാസ്ക് അപര്യാപ്തമായതുകൊണ്ട് തന്നെ ഒരു മാസ്ക് കൂടി ധരിക്കുന്നത് നല്ലതാണ്. ഈ രണ്ടാമത്തെ മാസ്ക് എന്നാൽ സർജിക്കൽ മാസ്ക് ആയിരിക്കണം.

പലപ്പേഴും മാസ്ക് ശരിയായ രീതിയിൽ മുഖത്ത് ഒട്ടിച്ചേർന്ന് ഇരിക്കില്ല. അതുകൊണ്ട് തന്നെ ഈ വിടവിലൂടെ രോ​ഗവാഹകനായ വായുവോ വൈറസേ നമ്മുടെ അകത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാധ്യതയെ ഇല്ലാതാക്കുകയാണ് ഡബിൾ മാസ്കിം​ഗ് ചെയ്യുന്നത്. ആദ്യം ധരിക്കേണ്ടത് സർജിക്കൽ മാസ്കാണ്. അത് ശരിയായി ധരിച്ച ശേഷം മുകളിൽ തുണി മാസ്ക് ഉപയോ​ഗിക്കാം.

എന്നാൽ ശ്വാസം മുട്ടുന്നതിന് കാരണമാകുന്ന തരത്തിൽ മാസ്ക് ധരിക്കരുത്. രണ്ട് സർജിക്കൽ മാസക്, രണ്ട് N95 മാസ്ക് എന്നിവ ധരിക്കുന്നത് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More