കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ പാർട്ടി നടത്തിയവർക്കെതിരെ കേസ്

കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ പാർട്ടി നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ആയഞ്ചേരി ചെരണ്ടത്തൂർ  സ്വദേശികൾക്കെതിരെയാണ് കേസ് എടുത്തത്. വിവാഹത്തിൽ 50 അധികം ആളുകൾ പങ്കെടുത്തതായാണ് പൊലീസിന് ലഭിച്ച വിവരം. പാർട്ടിക്കായി ഒരുക്കിയ കസേര, പന്തലുൾപ്പെടെയുള്ള വാടക സാമഗ്രികൾ പോലീസ് കസ്റ്റഡിയിലെടുത്തു. 

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ജാഗ്രത നിർദ്ദേശങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം വെച്ചു പുലർത്തരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കി. രോഗവ്യാപനം പിടിച്ചുകെട്ടാൻ ഭരണകൂടവും ആരോഗ്യപ്രവർത്തകരും ഈ നാടും നഗരവും അക്ഷീണം പ്രയത്നിക്കുമ്പോഴാണ് ചിലരുടെയെങ്കിലും ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ മൂലം പരിശ്രമം ഫലം കാണാതെ പോവുന്നതെന്നും കളക്ടർ പറഞ്ഞു. 

ജില്ലയിൽ ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.  ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ  പരാതി അറിയിക്കാം. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന 'നമ്മുടെ കോഴിക്കോട്' മൊബൈൽ ആപ്ലിക്കേഷൻ SOS ബട്ടനിലെ 'റിപ്പോർട്ട് ആൻ ഇഷ്യു' സേവനം ഉപയോഗപ്പെടുത്തി ഫോട്ടോ / വീഡിയോ സഹിതം പരാതികൾ സമർപ്പിക്കാവുന്നതാണ്.  പരാതിക്കാരന്റെ പേര്, വിവരങ്ങൾ വെളിപ്പെടുത്താതെ പൂർണ്ണമായ രഹസ്യ സ്വഭാവം നിലനിർത്തി കൊണ്ട് തന്നെയാണ് പരാതികൾ കൈകാര്യം ചെയ്യുകയെന്നു കളക്ടർ വ്യക്തമാക്കി. അയക്കുന്ന പരാതികൾ കലക്ടർ നേരിട്ട് പരിശോധിച്ചു പോലീസ് മേധാവികൾക്ക് കൈമാറും. തുടർന്ന് പോലീസ് സേനയുടെ നേതൃത്വത്തിൽ കണ്ടെത്തി,  നടപടി സ്വീകരിക്കും.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

'രാഹുലിനോട് സംസാരിച്ചപ്പോള്‍ പ്രയാസങ്ങള്‍ മാറി' ;പൂര്‍ണ തൃപ്തനെന്ന് രമേശ് ചെന്നിത്തല

More
More
Web Desk 6 hours ago
Keralam

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൌണ്‍

More
More
Web Desk 7 hours ago
Keralam

'പോക്സോ കേസ് ചുമത്തി കോൺ​ഗ്രസ് പ്രവർത്തകനെ വേട്ടയാടുന്നു'; കേസ് ഏറ്റെടുക്കമെനന്ന് മാത്യു കുഴൽനാടൻ എംഎൽഎ

More
More
Web Desk 1 day ago
Keralam

സി. കെ. ജാനുവിന് കോഴ നല്‍കിയെന്ന പരാതി; കെ. സുരേന്ദ്രനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിസന്ധി ഘട്ടത്തില്‍ കൂടെയുണ്ടായില്ല എന്ന ചെന്നിത്തലയുടെ പരാമര്‍ശം സാധാരണകാര്യം മാത്രം - വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കാം, എന്നാല്‍ ഏകപക്ഷീയമാവരുത് - വി. ഡി. സതീശന്‍

More
More