കമ്യൂണിസ്റ്റ് ഇതിഹാസം കെ ആർ ​ഗൗരിയമ്മ വിടവാങ്ങി

വിപ്ലവ നായികയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ. ആര്‍ ഗൗരിയമ്മ അന്തരിച്ചു. 101 വയസ്സായിരുന്നു. തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യമൂലവും കടുത്ത അണുബാധയെത്തുടർന്നുമാണ് ​ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകീട്ട് ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ മൃതദേഹം സംസ്കരിക്കും. 

ആലപ്പുഴ ജില്ലയിലെ അന്ധകാരനഴിയിലാണ് ഗൗരിയമ്മ ജനിച്ചത്. കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14 നായിരുന്നു ജനനം. 

1957ലെ ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്നു.  1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.  1994 ൽ സിപിഎം വിട്ട് ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫിലെത്തി.  ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും മന്ത്രിസഭയില്‍ അംഗമായി. 1996,2001 2006 തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് അരൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.2011 ൽ അരൂരിൽ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു. അഞ്ച് തവണ മന്ത്രിയായി. 

1957ൽ  കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ  റവന്യൂ വകുപ്പിന്റെ ചുമതലയായിരുന്നു ​ഗൗരിയമ്മക്ക്. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ  ഐതിഹാസികമായ ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിച്ച് ഗൗരിയമ്മ ചരിത്രത്തിൽ ​ ഇടംനേടി. 1957 തൊഴില്‍മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടി വി തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ഉറച്ചുനിന്നു. പാര്‍ട്ടിയുടെ പിളര്‍പ്പ് ഇവരുടെ ബന്ധത്തിലും പ്രതിഫലിച്ചു.

എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന  തിരുകൊച്ചി നിയമസഭയിലേക്ക് തെഞ്ഞെടുക്കപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More