വാഷിംഗ്ടണ്‍: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കാനൊരുങ്ങി അമേരിക്ക. ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് ആഡ്മിനിസ്ട്രഷനാണ് അനുമതി നല്‍കിയിരിക്കുന്നത്. കുട്ടികളില്‍ നടത്തിയ പരീക്ഷണം വിജയമായതിനെ തുടര്‍ന്നാണ് വാക്സിന് നല്‍കുന്നതെന്ന് എഫ്ഡിഎ അറിയിച്ചു.
ഫെഡറല്‍ വാക്സിന് സമതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വന്നാല്‍ ഉടന്‍ തന്നെ കുട്ടികള്‍ക്കുള്ള വാക്സിന് വിതരണം ആരംഭിക്കും. 16 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന് നല്‍കാനുള്ള അനുമതി അമേരിക്ക നേരത്തെ നല്‍കിയിരുന്നു.
ഫൈസര്‍ വാക്സിന് സുരക്ഷിതമാണെന്ന് 2,000 കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്ക് ഇത് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് ആഡ്മിനിസ്ട്രഷന് അറിയിച്ചു. മുന്‍കാലങ്ങളില്‍ നടത്തിയ പരീക്ഷണ റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി , ഇപ്പോള്‍ കുട്ടികളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡി കൂടുതല്‍ ഉണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന് നല്കാന് ആദ്യം ആരംഭിച്ചത് കാനഡയാണ്. മറ്റ് രാജ്യങ്ങളിലെ കുട്ടികളിലും ഫൈസര്‍ വാക്സിന് നല്‍കാനുള്ള അനുമതി തേടുകയാണ് ഫൈസര്‍ ബയോണ്‍ടെക് കമ്പനി.