ഡല്‍ഹി: കൊവാക്സിന് നേരിട്ട് നല്കുന്ന രണ്ടാമത്തെ പട്ടികയിലും കേരളത്തിന്റെ പേരില്ല. 18 സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് വാക്സിന് വിതരണം ചെയ്യുന്നത്. കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ചാണ് വാക്സിന് വിതരണം നടത്തുന്നതെന്നും, വാക്സിന്റെ ലഭ്യതയനുസരിച്ച് എല്ലാ സംസ്ഥാനങ്ങളെയും പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു. ആദ്യ പട്ടികയിലും കേരളത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.സംസ്ഥാനങ്ങള്‍ക്കും, സ്വകാര്യ ആശുപത്രികള്‍ക്കും വാക്സിന് നേരിട്ട് വാങ്ങാമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് കൊവാക്സിന് വിതരണം കമ്പനി നടത്തുന്നത്. ദക്ഷിണേന്ത്യയില്‍ കേരളത്തിന് മാത്രമാണ് വാക്സിന് ലഭ്യമാകാത്തത്. കേരളം ബുക്ക് ചെയ്തത് ഒരു കോടി കൊവാക്സിനും, കോവിഷീല്‍ഡുമാണ്.
വാക്സിന് ലഭ്യമാകാത്ത സാഹചര്യത്തില്‍ കമ്പനിയുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേ സമയം കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന്റെ ക്ഷാമം പരിഹരിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിന് ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ തയ്യാറാവുകയാണ്. കര്‍ണാടക, ഒഡിഷ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാക്സിന് ഇറക്കുമതി ചെയ്യാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, ഛത്തീസ്ഗഡ്, ഡല്‍ഹി,ഗുജറാത്ത്, ഹരിയാന, ജമ്മുകാശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ത്രിപുര, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് ആദ്യഘട്ടത്തില്‍ വാക്സിന് വിതരണം ചെയ്യുന്നത്.