ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ കൊവിഡ് ബാധിച്ച് മരിച്ച പോളിംഗ് ഉദ്യോഗസ്ഥരുടെ കുടുംബംഗങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി. നിലവില്‍ നഷ്ടപരിഹാരമായി നല്‍കുന്നത് തുച്ഛമായ തുകയാണ് അതിനാല്‍ ഒരു കുടുംബത്തിന് കുറഞ്ഞത് ഒരുകോടി രൂപയെങ്കിലും നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടരുന്നതും കൊവിഡ് കെയര്‍ സെന്ററുകളുടെ അവസ്ഥയെക്കുറിച്ചുമുളള പൊതുതാല്പ്പര്യഹര്ജിയില് വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം നിരീക്ഷിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് വന്ന വീഴ്ച്ചയാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണം. അതിനാല്‍ കൊവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കുളള നഷ്ടപരിഹാരത്തുക ഒരു കോടിയാക്കി ഉയര്‍ത്തുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും ചിന്തിക്കണമെന്നും ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ്മ, ജസ്റ്റിസ് അരുണ്‍ കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു.
അതേസമയം രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.48 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4205 പേര്‍ക്ക് ജീവന് നഷ്ടമായി.