ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; ഗാസയില്‍ 35 പേരും, ഇസ്രായേലില്‍ 5 പേരും കൊല്ലപ്പെട്ടു

ഇസ്രയേല്‍: പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്നലെ മാത്രം 40 പേരാണ്  കൊല്ലപ്പെട്ടത്. ഗാസയില്‍ മുപത്തിയഞ്ചും, ഇസ്രായേലില്‍ അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച മാത്രം ഇസ്രയേല്‍ നൂറോളം വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഇതിന് മറുപടിയായി ടെല്‍അവീവിലും, ബീര്‍ഷെബയിലും ഒന്നിലധികം വ്യോമാക്രമണങ്ങള്‍ പലസ്തീനും നടത്തി. 

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യുഎസും, യൂറോപ്യന്‍ യൂണിയനും ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യുദ്ധസമാനമായ പ്രതീതി സൃഷ്ടിച്ച് പാലസ്തീനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍. ഗാസയിലും, ഇസ്രായേലിലെ പല നഗരങ്ങളിലും ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഗാസയിലെ ഒരു കെട്ടിടം പൂര്‍ണമായി തകരുകയും, ഒന്ന് ഭാഗീകമായി തകരുകയും ചെയ്തു. 

ഏഴ് വര്‍ഷത്തിനിടെ അരങ്ങേറുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. സേനയുടെ പിന്മാറ്റതിന് ഇരു രാജ്യങ്ങളിലെയും നേതാക്കന്മാര്‍ ശ്രമിക്കണം, ഇല്ലെങ്കില്‍ ഈ പ്രശ്നം യുദ്ധത്തിലേക്കാണ് പോകുന്നതെന്ന് യുഎൻ മിഡിൽ ഈസ്റ്റ് പീസ് എൻവോയ് ടോർ വെന്നേസ്‌ലൻഡ് ട്വീറ്റ് ചെയ്തു. യുഎന്‍റെ നേതൃത്വത്തില്‍ ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സമവായത്തിനു ശ്രമിക്കുന്നുണ്ട്. 

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More