ബഹ്റ സിബിഐ തലപ്പത്തേക്ക് ?

ഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള  യോഗം മേയ് 24 ചേരും. കേരളത്തില്‍ നിന്ന് ഡിജിപി ലോക്നാഥ്‌ ബഹ്റ ഉള്‍പ്പെടയുള്ളവരുടെ പേരുകള്‍  സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ലോക് സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൌധരി എന്നിവര്‍ പങ്കെടുക്കും. 

ഋഷി കുമാര്‍ ശുക്ല വിരമിച്ചതിനെ തുടര്‍ന്ന് താത്കാലിക ഡയറക്ടറായി പ്രവീണ്‍ സിംഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  തിരക്ക് മുന്‍ നിര്‍ത്തിയാണ് താത്കാലിക ഡയറക്ടറെ നിയമിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതയില്‍ വാദിച്ചത്. 

സിബിഐ താത്കാലിക ഡയറക്ടര്‍ പ്രവീണ്‍ സിംഹ, ബിഎസ്എഫ് മേധാവി രാകേഷ് അസ്താന, ഉത്തര്‍പ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര, ഐടിബി പി മേധാവി എസ് എസ് ദേസ്വാള്‍, എന്‍ഐഎ മേധാവി വൈ.സി മോദി, സിഐഎസ്എഫ് മേധാവി സുബോധ് കാന്ത് ജയ്സ്വാള്‍ എന്നിവരാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിപ്പെടുന്ന മറ്റ് പ്രമുഖര്‍. 


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More