പ്രധാനമന്ത്രിയെ കാണാനില്ല, ആകെ കാണുന്നത് പുതിയ പാര്‍ലമെന്റ് കെട്ടിടവും മോദിയുടെ ചിത്രങ്ങളും- രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് മഹാമാരിയുടെ കാലത്ത് വാക്‌സിന്‍, ഓക്‌സിജന്‍, മരുന്ന് തുടങ്ങിയവയോടൊപ്പം പ്രധാനമന്ത്രിയെയും കാണാനില്ല. സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായി എല്ലായിടത്തുമുളള മോദിയുടെ ചിത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്- രാഹുല്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ച, വാക്‌സിന്‍, ഓക്‌സിജന്‍ ക്ഷാമം തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

അതേസമയം, രാജ്യത്ത് 3.43 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ച് നാലായിരം പേരാണ്.


Contact the author

Web Desk

Recent Posts

National Desk 22 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More