പനാജി: കൊവിഡ് രോഗികള്‍ക്ക് നല്കുന്ന ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ 15 രോഗികള്‍ക്ക് ദാരുണ മരണം. ഗോവയിലെ മെഡിക്കല്‍ കോളേജിലാണ് 15 രോഗികള്‍ മരിച്ചത്. ഓക്സിജന്‍ ക്ഷാമത്താല്‍ രോഗികള്‍ മരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി 24 മണിക്കൂര്‍ തികയും മുന്‍പാണ് മരണങ്ങള് സംഭവിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 1 മണിയോടെയാണ് രോഗികള്‍ക്ക് ഓക്സിജന്‍ നല്കുന്ന പ്രധാന പൈപ്പില്‍ സമ്മര്‍ദം കുറഞ്ഞത്. രോഗികള്‍ ഇത് ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും രോഗികളുടെ സാച്ചുറേഷന്‍ ലെവല്‍ 40-50 ആയി കുറയുകയും, മരണം സംഭവിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഓക്സിജന്‍ സമ്മര്‍ദം കുറയുന്ന പ്രശനം രണ്ടാഴ്ചയായി ആശുപത്രിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ബന്ധപ്പെട്ട ആളുകളെ അറിയിച്ചിരുന്നെങ്കിലും മറുപടി ലഭ്യമായില്ലന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ആശുപത്രി കിടക്കള്‍ രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ പുതിയ രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ് അധികൃതര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റിവിറ്റി കൂടുതലുള്ള സംസ്ഥാനമാണ് [48.1]ഗോവ.