ഹൈദരാബാദ്: റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് ഇന്ത്യയില്‍ വിതരണം ചെയ്യുക 995 രൂപക്ക്. ഇറക്കുമതി ചെയ്യുന്ന വാക്സിന് 948 രൂപയാണ് വില. അതിനോടൊപ്പം 5 ശതമാനം ജിഎസ്ടി കൂടെ വരുമ്പോള്‍ 995 രൂപക്കാണ് ഇന്ത്യയില്‍ വിതരണം ആരംഭിക്കുക. മെയ് 1നാണ് ആദ്യബാച്ച് വാക്സിന് ഇന്ത്യയില്‍ എത്തിയത്.
റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് ഇറക്കുമതി ചെയ്യുന്നത് ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയിലാണ്. കൊവിഡ് രണ്ടാഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ സ്പ്ടുനിക് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുവാദം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് വാക്സിന് വിതരണത്തിന് സെന്‍ട്രല്‍ ഡ്രഗ്സ് അതോററ്ററി അനുവാദം നല്‍കിയത്.
കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3.43 ലക്ഷം പുതിയ കേസുകളും, 4000 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ വാക്സിന് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറിസ് അറിയിച്ചു.